HOME
DETAILS
MAL
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
backup
September 23 2018 | 08:09 AM
പയ്യന്നൂര്‍: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കാളികളായി പയ്യന്നൂരിലെ സഹകരണ ബാങ്ക് ജീവനക്കാരും. ഒരുമാസത്തെ ശമ്പളം മന്ത്രി ഇ.പി ജയരാജന് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങില്‍ കൈമാറി. സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പയ്യന്നൂര്‍ റൂറല്‍ ബാങ്ക് 40,15, 546, പയ്യന്നൂര്‍ സര്‍വിസ് ബാങ്ക് 23,25,000, കോറോം സര്‍വിസ് ബാങ്ക് 5,33,729, കോറോം വനിത സൊസൈറ്റി 51,000, മാത്തില്‍ ഹൈസ്കൂള്‍ 1980 എസ്.എസ്.എല്‍.സി ബാച്ച് 35,000 എന്നിങ്ങനെ തുക മന്ത്രിക്ക് കൈമാറി. കെ.പി മധു, വി. നാരായണന്, ഇ.പി കരുണാകരന്, ശശി വട്ടക്കൊവ്വല്‍, പി.വി മഹേഷ്, പി.എം വിജയകുമാര്‍, യു.വി ശശീന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."