എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്ററുകള്‍ ആരംഭിക്കും
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ, മേഖലാ തലങ്ങളില്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ സ്ഥാപിക്കും. ഫ്രണ്ട് ഓഫിസ്, മസ്ലഹത്ത്, കൗണ്‍സിലിങ് റൂമുകള്‍, ട്രെയിനിങ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും കമ്മ്യൂണിറ്റി സെന്റര്‍. ഒരു ജില്ലയില്‍ ഒന്നില്‍ കുറയാത്ത കേന്ദ്രങ്ങളും തുടര്‍ന്ന് ആവശ്യമായ മേഖലകളിലും പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. മുഅദ്ദിന് സംഗമം, ഖുതുബ പരിശീലനം എന്നിവ ജില്ലാ - മേഖലാ തലങ്ങളില്‍ ഈ വര്‍ഷം നടത്തും. മാതൃകാ മഹല്ലുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനത്തിലേക്കുള്ള ചുവടുവയ്പായി മഹല്ല് കമ്മിറ്റികളെ എസ്.എം.എഫുമായി ബന്ധിപ്പിക്കുന്നതിനു സീമാപ്പ് പദ്ധതി ആരംഭിക്കും.
മഹല്ല് കമ്മിറ്റി തെരഞ്ഞെടുത്ത് നിര്‍ദേശിക്കുന്ന 500 കോ ഓഡിനേറ്റര്‍മാര്‍ക്ക് ആദ്യഘട്ടത്തിലും തുടര്‍ന്ന് 1,000 പേര്‍ക്കും ശേഷം വരുന്ന മുഴുവന്‍ മഹല്ല് കോ ഓഡിനേറ്റര്‍മാര്‍ക്കും സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കും. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."