HOME
DETAILS
MAL
സൈക്കിള്‍ റാലി നടത്തി
backup
September 23 2018 | 08:09 AM
പയ്യന്നൂര്‍: വീ ഷാല്‍ ഓവര്‍കം എന്ന മുദ്രാവാക്യം ഉയര്‍ത്തി പയ്യന്നൂര്‍ നഗരസഭയും ജനമൈത്രി പൊലിസും സംയുക്തമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു.
കവ്വായി ബീച്ചില്‍ നിന്നാരംഭിച്ച റാലി നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ ഫഌഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ.പി ജ്യോതി അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ജനമൈത്രി പൊലിസ്, പെരിങ്ങോം സി.ആര്.പി.എഫ്, എസ്.പി.സി, എന്‍.സി.സി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. എസ്.എച്ച്.ഒ കെ. വിനോദ് കുമാര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്കി. സമാപന സ്ഥലമായ കാപ്പാട് ബീച്ചില്‍ സി. കൃഷ്ണന് എം.എല്‍.എ റാലിയെ സ്വീകരിച്ചു. വി. ബാലന്, കെ. രാഘവന്, കെ.കെ ഗംഗാധരന്, വി. നന്ദകുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."