നാടെങ്ങും എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണം
പൂക്കോട്ടുംപാടം: ഗുഡ്‌വില്‍ സ്‌കൂളില്‍ എ.പി.ജെ അബ്ദുല്‍ കലാം അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ പുസ്തകങ്ങളില്ലാതെയാണ് സ്‌കൂളില്‍ എത്തിയത്. രാവിലെ പ്രത്യക അസംബ്ലിയില്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ വരച്ച എ.പി.ജെ കാരിക്കേച്ചര്‍ അനാച്ഛാദനം ചെയ്ത് കൊണ്ട് സി.ബി.എസ്.ഇ സഹോദയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് എം.അബ്ദുല്‍ നാസര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പദപ്രശ്‌നോത്തരി മല്‍സരം, സയന്‍സ് ക്വിസ്, വീഡിയോ പ്രദര്‍ശനം, സ്റ്റില്‍ മോഡല്‍ ,വര്‍ക്കിങ്ങ് മോഡല്‍ അവതരണം, സയന്‍സ് എക്‌സിബിഷന്‍ എന്നിവ നടത്തി. പ്രിന്‍സിപ്പല്‍ പി.കെ ബിന്ദു അധ്യക്ഷയായി.
വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സഭര്യ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ കലാം അനുസ്മരണം നടത്തി. പ്രധാനാധ്യാപകന്‍ അബ്ദുല്‍ കരീം അധ്യക്ഷനായി. വിദ്യാര്‍ഥികളായ എ.പി മുബശിറ, ഷഹബാ ഷെറിന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സ്റ്റാഫ് സെക്രട്ടറി യു.പി ശിഹാബുദ്ദീന്‍, അധ്യാപകരായ രാധാകൃഷ്ണന്‍, അബ്ദുല്‍ ലത്തീഫ് സംബന്ധിച്ചു.
മങ്കട: പുസ്തകങ്ങളിലൂടെ എ.പി.ജെ അബ്ദുല്‍ കലാമിനെ അടുത്തറിഞ്ഞ് അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും ചരമ ദിനത്തില്‍ പരിയാരം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരും, കുട്ടികളും പ്രകടിപ്പിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് അഞ്ഞൂറോളം കോപ്പികളുള്ള 'കലാം പുസ്തകോത്സവം' സംഘടിപ്പിച്ചത്. കലാമിന്റെ വിവിധ പുസ്തകങ്ങള്‍ വിലക്കുറവില്‍ കുട്ടികള്‍ക്കു സ്വന്തമാക്കാനും അവസരം നല്‍കി. അനുസ്മരണ സമ്മേളനത്തില്‍ മനോജ് വീട്ടു വേലിക്കുന്നേല്‍ അധ്യക്ഷനായി. ഷോണ്‍ഷ സക്കറിയ, അമല്‍ ആന്റണി, മമത റോസ്, സിദ്ധാര്‍ഥ് ഹരി, സി.പി മുഹമ്മദ് മുഹ്‌സിന്‍ പ്രസംഗിച്ചു. സി.കെ മുഹമ്മദ് റ ാസി, പി ആദില്‍ സ്വലാഹ്, ഇ.പി മുഹമ്മദ് ആശിഖ്, എം.പി അഖില, കെ അഞ്ജന, എം മുഹമ്മദ് ഷനൂബ് നേതൃത്വം നല്‍കി.
ഒളവട്ടൂര്‍: തടത്തില്‍ പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജെ.സി.ഐ പുളിക്കല്‍ ജെ.ജെ വിങിന്റെ ആഭിമുഖ്യത്തില്‍ കലാം അനുസ്മരണം നടത്തി. ചരമ വാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികള്‍ സമാഹരിച്ച പുസ്തകങ്ങള്‍ ചടങ്ങില്‍ ലൈബ്രറിക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ഉഷ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പുളിക്കല്‍ പ്രസിഡന്റ് വി.കെ നാസര്‍ അധ്യക്ഷനായി. ബുശൈര്‍, അഷ്‌റഫ്, സി.അഖില്‍, ഹസീന, ജിഷ്ണുരാജ്, സബീഹ സംസാരിച്ചു.
ഐക്കരപ്പടി: മുന്‍രാഷ്ട്രപതി ഡോ:എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഐക്കരപ്പടി ഭാരത് കോളജില്‍ സംഗീതാര്‍ച്ചനയും ചിത്രപ്രദര്‍ശനവും നടത്തി. കോളേജിലെ സൈക്കോളജി വിഭാഗത്തിനു കീഴില്‍ നടത്തിയ പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ഇമോഷണല്‍ ഇന്റലിജന്‍സ് മൂല്യ നിര്‍ണയം നടത്താനായി. 'ലിറ്റില്‍ കലാം' എന്ന പേരില്‍ ഡല്‍ഹിയിലെ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ ഗോള്‍ഡ് മെഡലിസ്റ്റായ ജാവേദ് അസ്‌ലമും കോളജിലെ മ്യൂസിക് ക്ലബ്ബ് ഭാരവാഹി മെറിലാ സ്വീറ്റിയും ചേര്‍ന്നാണ് എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഏറ്റവും പ്രിയപ്പെട്ട രംഗം സിത്താര്‍ ഉപയോഗിച്ച് ആലപിച്ചത്.
എപിജെ അബ്ദുല്‍ കലാമിന്റെ നാമഥേയത്തില്‍ കോളജില്‍ ലൈബ്രറിയും വായനശാലയും ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ പി.കെ നൗഷാദ് അധ്യക്ഷനായി. ശ്രീചിത്ര, വനജകുമാരി, കെ.സി ഗിരീഷ്, ടി.അന്‍വര്‍ പങ്കെടുത്തു.
കാവനൂര്‍: മജ്മഅ് പബ്ലിക് സ്‌കൂളില്‍ കലാം അനുസ്മരണ പതിപ്പ് പ്രകാശനം, കവിതാലാപനം, പ്രബന്ധാവതരണം തുടങ്ങിയവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."