HOME
DETAILS
MAL
ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി അമേരിക്കയില്‍ മരിച്ച നിലയില്‍
backup
May 20 2017 | 08:05 AM
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ണെല്‍ സര്‍വകലാശാല എഞ്ചിനീയറിങ് വിദ്യാര്‍ഥി ആലാപ് നരാസിപുര(20)യാണ് മരിച്ചത്. രാസിപുരയെ കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ കാണാതായിരുന്നു.
ഇത്താക്ക വെള്ളച്ചാട്ടത്തിനു താഴേയുള്ള വെള്ളക്കെട്ടിലാണ് രാസിപുരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോളജ് അധികൃതർ ന്യൂയോർക്ക് സ്റ്റേറ്റ് പൊലിസിൽ നൽകിയ പരാതി തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലാപിന്റേതാണെന്ന് കോളജ് അധികൃതർ സ്ഥിരീകരിച്ചു.
മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കോര്‍ണല്‍ പൊലിസ് മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."