HOME
DETAILS
MAL
ശുചീകരണം നടത്തി പ്രതിഷേധിച്ചു
backup
July 28 2016 | 00:07 AM
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ കോളറ, ഡിഫ്തീരിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരുമ്പോഴും പഞ്ചായത്ത് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എടപ്പാള്‍ ടൗണിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രതിഷേധിച്ചു.ബി.ജെ.പി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതോടൊപ്പം ബോധവത്കരണ പ്രകടനവും പ്രതീകാത്മക റീത്ത് സമര്‍പ്പണവും നടത്തി. എടപ്പാളിലെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ജനങ്ങള്‍ക്ക് ബുധിമുട്ടുണ്ടണ്ടാക്കിയിരുന്ന കുറ്റിപ്പുറം റോഡിലെ ട്രാന്‍സ്ഫോമറിന് സമീപത്തെ മാലിന്യ കൂമ്പാരങ്ങള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. വട്ടംകുളം പഞ്ചായത്ത് ബി.ജെ.പി പ്രസിഡന്റ് നരേഷ്കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."