ബാബരി മസ്ജിദ് കേസില്‍ അഞ്ച് പ്രതികള്‍ കീഴടങ്ങി; പിന്നാലെ ജാമ്യം
ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക സി.ബി.ഐ കോടതിക്കു മുമ്പാകെ കീഴടങ്ങിയ അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചു. മുന്‍ എം.പി രാം വിലാസ് വേദാന്തി, വി.എച്ച്.പി നേതാക്കാളായ ചാംമ്പത് റായ്, ബൈക്കുന്ത് ലാല്‍ ശര്‍മ്മ, മഹന്ത് നിത്യ ഗോപാല്‍ ദാസ്, ധര്‍മദാസ് മഹാരാജ് എന്നിവരാണ് ഇന്ന് കോടതിയില്‍ കീഴടങ്ങാനെത്തിയത്. ഇവര്‍ക്കെതിരെ കോടതി നേരത്തെ സമ്മന്‍സ് പുറപ്പെടുവിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ ശിവസേനാ നേതാവ് സതീഷ് പ്രധാന് കോടതിയില്‍ ഹാജരായിട്ടില്ല. അസുഖം കാരണമാണ് അദ്ദേഹം ഹാജരാവാത്തതെന്നാണ് കോടതിയെ അറിയിച്ചത്. അടുത്തയാഴ്ച കീഴടങ്ങുമെന്നാണ് സൂചന.
കേസില്‍ രണ്ടു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഏപ്രില്‍ 19ന് സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരടക്കം 13 പേര്‍ക്കെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."