ബലാത്സംഗക്കേസില്‍ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി; അമ്മ ഒത്താശ ചെയ്‌തെന്ന് യുവതിയുടെ മൊഴി
തിരുവനന്തപുരം: യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്ന എറണാകുളം കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി(54)യുടെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗക്കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി പീഡിപ്പിച്ചു കൊണ്ടിരുന്ന ഇയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തിരുവനന്തപുരം പേട്ടയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയായാരുന്നു സംഭവം. തുടര്‍ച്ചയായ പീഡനം സഹിക്കവയ്യാതെയാണ് യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.
സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. നേരത്തെ കൊല്ലം ജിലിലയിലെ പന്മന ആശ്രമത്തിലെ അന്തേവാസിയായിരുന്ന സ്വാമിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുടെ കുടുംബവുമായി ബന്ധമുണ്ട്. തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടക്കിടെ വരാറുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ചു വരികയായിരുന്നെന്ന് യുവതി പൊലിസിനു മൊഴി നല്‍കി.
യുവതിയുടെ അച്ഛന്‍ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലാണ്. അസുഖം ഭേദമാകാനുള്ള മന്ത്രവാദ ചികിത്സയ്ക്കു വേണ്ടിയാണ് കുടുംബം സ്വാമിയുമായി പരിചയപ്പെട്ടത്. ഈ പരിചയം ഉപയോഗപ്പെടുത്തി ഇയാള്‍ യുവതിയുടെ അമ്മയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. പീഡനത്തിന് അമ്മ ഒത്താശ ചെയ്തിരുന്നതായി യുവതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വാമി വെള്ളിയാഴ്ച രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു.
അര്‍ധരാത്രിയോടെ ഇയാള്‍ ഇയാള്‍ പീഡിപ്പിക്കാനെത്തിയപ്പോള്‍ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയും സഹോദരനും മാതാവും അച്ഛനുമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്വാമിയെ യുവതിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."