സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യവ്യക്തിയുടെ അനധികൃത പിരിവ്
ശ്രീകണ്ഠപുരം: ശ്രീകണ്ംപുരം ബസ് സ്റ്റാന്റിനു സമീപം പുറമ്പോക്ക് ഭൂമിയില്‍ വാഹന പാര്‍ക്കിങിനു സ്വകാര്യവ്യക്തി മാസങ്ങളായി അനധികൃത പിരിവ് നടത്തുന്നു. പലതവണ പരാതിയുയര്‍ന്നിട്ടും ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്ന ആരോപണമുയരുന്നു.
ബസിനും കാറിനും പത്തുരൂപയും ബൈക്ക്, ഓട്ടോ എന്നിവയ്ക്കു അഞ്ചു രൂപയുമാണ് ഈടാക്കുന്നത് സീരിയല്‍ നമ്പറോ ഒപ്പോ ഇല്ലാതെ ഡി.ടി.പിസിയെന്ന രസീതുപയോഗിച്ചാണ് പിരിവ്. നടപടിയെടുക്കുമെന്ന് ഒരു മാസം മുന്‍പ് നഗരസഭാ സെക്രട്ടറി പറഞ്ഞിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. മൂന്നു മാസം മുന്‍പ് പുറമ്പോക്കിലെ ടേക് എ ബ്രേക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ അതിന്റെ നടത്തിപ്പുകാരന് നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും നഗരസഭാ തള്ളുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ഇയാള്‍ ഡി.ടി .പി. സി യുടെ ബോര്‍ഡ് സ്ഥാപിച്ച് പിരിവ് തുടങ്ങിയത്. ഇതിനെതിരേ ഡി.ടി.പി.സിയുടെ ചെയര്മാന് കൂടിയായ കലക്ടര്‍ക്കു പരാതി നല്‍കുമെന്ന് നഗരസഭാ ചെയര്മാന് പി.പി രാഘവന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."