HOME
DETAILS

അഴിമതി ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
June 27 2019 | 18:06 PM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95

 


തിരുവനന്തപുരം: മലയാളം സര്‍വകലാശാലയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. അഴിമതി ചൂണ്ടിക്കാട്ടി നല്‍കിയ നോട്ടിസ് അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്.


മലയാളം സര്‍വകലാശാലയുടെ പ്രതിസന്ധി സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സി. മമ്മൂട്ടിയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഇതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നീട് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രമേയമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും സ്പീക്കര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. എന്നിട്ടും സ്പീക്കര്‍ നിലപാട് മാറ്റാന്‍ തയാറാകാത്തതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അതേസമയം സര്‍വകലാശാലക്കായി വാങ്ങുന്ന 5.76 ഹെക്ടര്‍ ഭൂമിയില്‍ വെറും 1.42 ഹെക്ടര്‍ ഭൂമി മാത്രമേ സര്‍വകലാശാല കെട്ടിടം പണിയുവാന്‍ സാധിക്കൂവെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി ആരോപിച്ചു.
2015ല്‍ ഈ ഭൂമി വാങ്ങിയിരിക്കുന്നത് വെറും 5,100 രൂപ മുതല്‍ 7,500 രൂപയ്ക്കാണ്. ആ സ്ഥലമാണ് ഇപ്പോള്‍ സെന്റിന് 1,60,000 രൂപക്ക് വാങ്ങുന്നതിന് കരാറുണ്ടാക്കിയിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് മന്ത്രി കെ.ടി ജലീലാണെന്നും പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാർഗദീപ'ത്തിലും വിവേചനം; മുസ്‌ലിം അപേക്ഷകരിൽ  1.56 ലക്ഷം പേരും പുറത്ത്

Domestic-Education
  •  a minute ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി എത്തും; ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍

National
  •  9 minutes ago
No Image

ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്‍; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന്‍ ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ് 

International
  •  15 minutes ago
No Image

നാളെ മുതല്‍ വീണ്ടും മഴ; ന്യൂനമര്‍ദ്ദവും ഒപ്പം ചക്രവാതച്ചുഴിയും സജീവം; മുന്നറിയിപ്പ് 

Kerala
  •  an hour ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  8 hours ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  9 hours ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  9 hours ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  9 hours ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  9 hours ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  10 hours ago