വിസ തട്ടിപ്പ്: യുവാവിനെ കോടതിയില്‍ ഹാജരാക്കി
ആലക്കോട്: മലേഷ്യയിലേക്കു വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി. വിളക്കന്നൂര്‍ സ്വദേശിയും ഇപ്പോള്‍ തൃശൂര്‍ നെല്ലായിയിലെ താമസക്കാരനുമായ പുറങ്ങനാല്‍ മാത്യു(40)വാണ് പ്രതി. വായാട്ടുപറമ്പിലെ ഒരു വീട്ടില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ എത്തിയതറിഞ്ഞു യുവാക്കള്‍ സംഘടിച്ചെത്തി മാത്യുവിനെ പിടികൂടി പൊലിസില്‍ ഏല്പിക്കുകയായിരുന്നു. മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണു വിവിധ പ്രദേശങ്ങളിലെ യുവാക്കളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കു പകരം കാര്‍ഗോയിലെ ജോലിയാണ് ലഭിച്ചത്. അതിനു വിസമ്മതിച്ചപ്പോള്‍ ബലം പ്രയോഗിച്ചു സമ്മതപത്രത്തില്‍ ഒപ്പിടീക്കാനും ശ്രമം നടത്തി. പിന്നീടു ചില മലയാളികളുടെ സഹായത്തോടെ എംബസി മുഖേനയാണു തിരികെ നാട്ടിലെത്തിയത്. തിരിച്ചെത്തിയ യുവാക്കള്‍ മാത്യുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."