കാട്ടുമൃഗ ശല്യത്തിനെതിരേ പ്രതിരോധ സമിതികള്‍ ഉണ്ടാക്കണം: ജയിംസ് മാത്യു എം.എല്‍.എ
പയ്യാവൂര്‍: നിരന്തരമായ കാട്ടുമൃഗശല്യത്തിനെതിരേ മുഴുവന്‍ ജനങ്ങളും ഒന്നിച്ചു നിന്നുള്ള കാട്ടുമൃഗ പ്രതിരോധ സമിതികള്‍ ഉണ്ടാക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ.
പാടാംകവല ഫോറസ്റ്റ് ഓഫിസിനു മുമ്പില്‍ കാട്ടുമൃഗശല്യത്തിനെതിരേ കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടുമൃഗം പ്രവേശിക്കാതിരിക്കാനുള്ള വേലികള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കൃഷിക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ ഉദ്യോഗസ്ഥന്മാര് തയാറാകണമെന്നും കൃഷിക്കാരനുണ്ടാകുന്ന നഷ്ടത്തിനു ന്യായമായ നഷ്ട പരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള കര്‍ഷകസംഘം ശ്രീകണ്ഠാപുരം ഏരിയാ സെക്രട്ടറി ടി.എം ജോഷി അധ്യക്ഷനായി. കെ.ടി ജോസ്, ഫാ. ഡോ. ജോസ് വെട്ടിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, ഫാ. ലൂയി മരിയാദാസ്, ഫാ.ജോബി നിരപ്പേല്‍, ഫാ.ജോസഫ് നൂറമ്മാക്കല്‍, കെ.ടി അനില്‍ കുമാര്‍, മലപ്പട്ടം പ്രഭാകരന്, സജന് വെട്ടുകെട്ടില്, തങ്കച്ചന് മുതുപ്ലാക്കല്‍, സിജി തെക്കേമുറിയില്‍, ഷിനോജ് പുല്ലാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."