HOME
DETAILS
MAL
മാവുംതോട് പാലം അപകടാവസ്ഥയില്‍ ഒന്നു ശരിയാക്കുമോ...?
backup
July 28 2016 | 00:07 AM
പയ്യാവൂര്‍: പയ്യാവൂര്‍ ചന്ദനക്കാംപാറ റോഡില്‍ മാവുംതോട് ടൗണിലുള്ള മാവുംതോട് പാലം അപകടാവസ്ഥയില്‍. പാലത്തിനടിയിലുള്ള കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണു കമ്പികള്‍ തുരുമ്പിച്ച നിലയിലാണ്. അന്‍പതോളം ബസുകളും ഭാരം കയറ്റിയ ലോറികളും നിത്യേന കടന്നു പോവുന്ന പാലമാണിത്.
35 വര്‍ഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇതുവരെ നടത്തിയിട്ടില്ല. ചെറിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പോലും പാലം കുലുങ്ങുന്നതായി നാട്ടുകാരും പറയുന്നു.
വീതി കുറഞ്ഞ പാലത്തിനു നടപ്പാത ഇല്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പാലത്തിലൂടെയുള്ള കാല്‍നട യാത്രയും ഭീതിയുളവാക്കുന്നു. നൂറോളം വിദ്യാര്‍ഥികള്‍ ദിവസവും പാലം വഴി യാത്ര ചെയ്യുന്നുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി അപകടഭീതി ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."