HOME
DETAILS

സൽമാൻ രാജാവിന്റെ ഭരണം കരുത്തോടെ ഏഴാം വർഷത്തിലേക്ക് 

  
backup
November 19 2020 | 05:11 AM

king-salman-an-exceptional-leader-and-nation-builder-2020

     സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ഭരണം ഏഴാം വർഷത്തിലേക്ക്. മാറ്റങ്ങളുടെ കാഹളമോതിയും സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കിയും മുന്നേറുന്ന ഭരണം സുപ്രധാന നേട്ടങ്ങളിലൂടെയാണ് ആറ് വർഷം പൂർത്തിയാക്കിയത്. മാറ്റത്തിൻ്റെ വിപ്ളവം രചിച്ച കഴിഞ്ഞ ആറു വർഷങ്ങളുടെ നേട്ടങ്ങൾ അഭിമാന പൂർവ്വം സ്‌മരിക്കുകയാണ് സഊദി ജനതയും വിദേശികളും. ഒരിക്കലും വരില്ലെന്ന് ഉറപ്പിച്ച പല പ്രഖ്യാപനങ്ങളും നടപ്പിലാക്കിയ സഊദി രാജാവിന്റെ ദൃഢമായ തീരുമാനങ്ങൾക്കായിരുന്നു കഴിഞ്ഞ ആറു വർഷം സഊദി പൗരന്മാരും അറബ് സമൂഹവും ആഗോള ജനതയും പ്രവാസികളും  ദർശിച്ചത്. 

      ഹിജ്​റ വർഷം 1436 റബീഉൽ ആഖിർ മൂന്നിന്​ (23 ജനുവരി 2015) നാണ് അന്തരിച്ച മുൻ രാജാവ് അബ്ദുല്ല രാജാവിന്റെ മരണത്തോടെ സൽമാൻ രാജാവ് ഭരണ ചക്രത്തിലേക്ക് കയറിയത്. തുടർന്നങ്ങോട്ട് മറ്റൊരു മുഖമായിരുന്നു സഊദി ലോകത്തിനു മുന്നിൽ കാണിച്ച് തുടങ്ങിയത്. വിഷൻ 2030 പ്രഖ്യാപിച്ചതോടെ രാഷ്ടത്തിന്റെ മുഖം തന്നെ മാറി. രാട്രം കെട്ടിപ്പടുക്കുന്നതിനും വികസിപ്പിക്കുന്നതിനും ​സമഗ്രവും സമ്പൂർണവുമായ കാര്യങ്ങൾ അവതരിക്കപ്പെട്ടു. വൻകിട വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സ്ത്രീ ശാക്തീകരണ രംഗത്ത്​ വിപ്ലവകരമായ വലിയ മാറ്റങ്ങൾക്ക്​ സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചു. എണ്ണവിലയിടിവ് മൂലം രാജ്യത്തെ സാമ്പത്തിക രംഗത്ത് ശോകമൂകമായ അന്തരീക്ഷം ഒരു വേള ഉണ്ടായെങ്കിലും ഇച്ഛാശക്തിയോടെ അതിനെയെല്ലാം അവഗണിച്ചായിരുന്നു സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ജൈത്ര യാത്ര.

[caption id="attachment_867193" align="alignnone" width="700"] സഊദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും[/caption]

     ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായ നിയോം, ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഖിദിയ, ടൂറിസം മേഖലയിൽ വൻ വിപ്ലവത്തിന് കാതോർക്കുന്ന റെഡ്സീ പ്രൊജക്റ്റ് തുടങ്ങി നിരവധി വൻ കിട പ്രൊജക്റ്റുകളും മറ്റു നിരവധി പദ്ധതികളും സൽമാൻ രാജാവിന്റെ ആറു വർഷത്തിനിടയിലെ പ്രവർത്തന പദ്ധതികളാണ്. ഇവ ഓരോന്നും പൂർത്തീകരിക്കപ്പെടുന്നതോടെ ആധുനിക സഊദിയുടെ മുഖം മറ്റൊരു രൂപത്തിലായിരിക്കും ലോകം കാണാൻ പോകുന്നത്. വിദേശ നിക്ഷേപകരെ ആകർഷിക്കാനായി സഊദി പൗരനു ലഭിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്ന സ്പെഷ്യൽ ഇഖാമ സംവിധാനം കൊണ്ട് വന്നതും, കായിക മേഖലയിലും മറ്റും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി പ്രോഗ്രാമുകൾക്കും മറ്റും വേദിയായതും ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ, വനിതാ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച് കൊണ്ടുള്ള ചരിത്രപരമായ തീരുമാനങ്ങൾക്ക് പുറമെ വിദേശികൾക്ക് സഊദിയിൽ നിന്ന് പുറത്ത് പോകുന്നതിനും തൊഴിൽ മാറ്റത്തിനും സ്വാതന്ത്ര്യം നൽകിക്കൊണ്ടുള്ള ഏറ്റവും പുതിയ തീരുമാനം വരെ ഈ ഭരണകൂടത്തിൻ്റെ വ്യക്തമായ കാഴ്ചപ്പാടിലുള്ള തീരുമാനങ്ങളിൽ പെട്ടതായിരുന്നു.

[caption id="attachment_906568" align="alignnone" width="560"] ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഊദി സന്ദർശനത്തിനിടെ സൽമാൻ രാജാവുമൊത്ത്[/caption]

    ഏറ്റവും ഒടുവിൽ കൊവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ സഊദിയും ആടിയുലഞ്ഞെങ്കിലും അവിടെയും ദുരിതത്തിലായ വിദേശികളെ കൈവിടാതെ കരുതലോടെ കാണാൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള ഈ ഭരണകൂടം ഏറെ ശ്രദ്ധയൂന്നിയിരുന്നു. വിദേശികളുടെ താമസ രേഖയും സഊദിയിൽ കുടുങ്ങിയ സന്ദർശകരുടെയും നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെയും വിസ കാലാവധിയും സൗജന്യമായി നീട്ടി നൽകിയതും പ്രവാസികൾ എന്നും നന്ദിയോടെ സ്‌മരിക്കും. 

      ആറ്​ വർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തെ ജനങ്ങൾക്ക്​ നന്മയും ക്ഷേമവും പ്രധാനം ചെയ്യാൻ സൽമാൻ രാജാവിന്​ സാധിച്ചു. അധികാരമേറ്റ ശേഷം സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ഗതാഗതം, വ്യവസായം, വൈദ്യുതി, ജലം, കൃഷി എന്നീ മേഖലകളിൽ വിപുലമായ നേട്ട​ങ്ങളും വികസനവുമാണ്​ രാജ്യം ആർജ്ജിച്ചത്​.

     ​​​​​​സഊദി സ്ഥാപകനായ അബ്​ദുൽ അസീസ്​ രാജാവി​ന്റെ 25ാ മത്തെ മകനായി 1935 ഡിസംബർ 31 നാണ്​ സൽമാൻ രാജാവിന്റെ ജനനം. റിയാദിലെ പ്രിൻസസ്​ സ്കൂളിൽ നിന്ന്​ പ്രാഥമിക വിദ്യാഭ്യാസം നേടി. മതവും ആധുനിക ശാസ്​ത്രവും പഠിച്ചു. 10ാം വയസിൽ മസ്​ജിദുൽ ഹറാം ഖത്തീബും ഇമാമുമായ അബദുല്ല ഖയ്യാത്തി​ന്റെ സഹായത്തോടെ ഖുർആൻ പഠനം പൂർത്തിയാക്കി. പത്തൊമ്പതാം വയസിൽ 1954 മാർച്ച്​ 16 ന്​ റിയാദിലെ ആക്​ടിങ്​ ഗവർണറായി നിയമിതനായി. തുടർന്ന് 1955 ഏപ്രിൽ 18ന്​ റിയാദിന്റെ പൂർണചുമതലയുള്ള​ ഗവർണറായി മാറി. പിന്നീട് 1963 ഫെബ്രുവരി 5 മുതൽ 2011 നവംബർ വരെ റിയാദ് നഗരിയുടെ ഗവർണറായി സേവനമനുഷ്ടിച്ചു. തലസ്ഥാനമെന്നതിലുപരി ജനസംഖ്യയിലും വലുപ്പത്തിലും രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ റിയാദിനെ  ലോകത്തെ അതിവേഗം വളരുന്ന തലസ്ഥാനങ്ങളിലൊന്നായി മാറ്റുന്നതിലും രാജ്യത്തെ ഏറ്റവും വലിയ നഗരമായി റിയാദിനെ മാറ്റുന്നതിലും നിർണായ പങ്ക്​ വഹിച്ചു. 2011 നവംബർ അഞ്ചു മുതൽ പ്രതിരോധ മന്തിയായും ഉപ പ്രധാനമന്ത്രിയുമായും ചുമതലയേറ്റു. 2012 ജൂൺ 18 ന് അന്നത്തെ കിരീടാവകാശിയുടെ മരണത്തോടെ കിരീടാവകാശിയായി നിയമിതനായി.

      ലോകത്തിനു മാതൃകയാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാം സൽമാൻ രാജാവിൻ്റെ ഭരണത്തെ വ്യത്യസ്തമാക്കി. ജീവകാരുണ്യ മേഖലയിൽ ലോകത്ത് മറ്റൊരു രാജ്യത്തിനു അവകാശപ്പെടാൻ സാധിക്കാത്ത വിധം സഹായങ്ങൾ നൽകിക്കൊണ്ട് കിംഗ് സല്മാൻ റിലീഫ് സെൻ്റർ വേറിട്ട് നിൽക്കുന്നു. ലോകത്തിന്റെ ദുരിതം പേറുന്ന മുഴുവൻ രാജ്യങ്ങളിലും ഇന്ന് കിംഗ് സല്മാൻ റിലീഫ് സെൻ്റർ പ്രവർത്തനങ്ങൾ സജീവമാണ്. കോടിക്കണക്കിന് റിയാലുകളാണ് വർഷം തോറും ഇതിനായി ചിലവഴിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  19 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago