ജന്മദിനത്തില് വൃക്കരോഗികള്‍ക്ക് സഹായം നല്കി വിദ്യാര്‍ഥിനിയുടെ മാതൃക
കല്‍പ്പറ്റ: ദാഹം മാറും വരെ വെള്ളം കുടിക്കാന്‍ പോലും കഴിയാത്ത വൃക്ക രോഗികള്‍ക്കൊപ്പം ജന്മദിനം ചെലവഴിച്ചും ഡയാലിസിസിന് സഹായം നല്‍കിയും വിദ്യാര്‍ഥിനിയുടെ മാതൃക. സ്വന്തം ജന്മദിനം പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് ഡയാലിസിസിനുള്ള തുക നല്കി കരുണയുടെ മാലാഖയായിരിക്കുകയാണ് കാവുംമന്ദം സ്വദേശിനിയായ അഞ്ജലി സന്തോഷ് എന്ന വിദ്യാര്‍ഥിനി. ജന്മദിനത്തില് എന്തെങ്കിലും നന്മ ചെയ്യണമെന്ന അഞ്ജലിയുടെ ആഗ്രഹത്തോടൊപ്പം കുടുംബാംഗങ്ങളും ചേരുകയായിരുന്നു.ഡയാലിസിസിനുള്ള തുക അഞ്ജലിയില്‍ നിന്നും വയനാട് സി.എച്ച് സെന്റര്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ ഏറ്റുവാങ്ങി. ഇടത്തരം വരുമാനക്കാരനായ സന്തോഷ്കുമാര്‍ നിലവില്‍ കല്‍പ്പറ്റ മില്‍മ ഡയറിയില്‍ കാന്റീന് നടത്തി വരികയാണ്.
അഞ്ജലി ഏവിയേഷന്‍ കോഴ്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
പി ബീരാന്‍കോയ, ശാന്തി പാലിയേറ്റീവ് പ്രസിഡന്റ് ബാബു, സെക്രട്ടറി ഗഫൂര്‍ താനേരി, ഷമീം പാറക്കണ്ടി, മങ്ങാട് പോക്കര്, ഇസ്മയില്‍ കല്‍പ്പറ്റ, കെ.എം.സി.സി ഭാരവാഹി ഷറഫു കുമ്പളാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."