ദാബോല്‍ക്കറെ പിന്നില്‍ നിന്ന് വെടിവച്ച് വീഴ്ത്തിയതായി പ്രതിയുടെ കുറ്റസമ്മതമൊഴി
ന്യൂഡല്‍ഹി: ചിന്തകനും യുക്തിവാദിയുമായ നരേന്ദ്ര ദാബോല്‍ക്കറെ വധിച്ച സംഭവത്തില്‍ മുഖ്യപ്രതിയുടെ കുറ്റസമ്മതം.
എങ്ങനെയാണ് ദാബോല്‍ക്കറെ വെടിവച്ചതെന്ന ചോദ്യത്തിനാണ് പ്രതി മൊഴി നല്‍കിയത്. ദാബോല്‍ക്കറെ പിന്നില്‍ നിന്ന് വെടിവച്ചതോടെ താഴെ വീണുവെന്നും തുടര്‍ന്ന് വലത് കണ്ണിന് രണ്ടാമത്തെ വെടിയുതിര്‍ത്തുവെന്നും ശരത് കലാസ്കര്‍ എന്ന പ്രതി അറിയിച്ചു. പ്രതിയുടെ 14 പേജ് വരുന്ന കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഗോവിന്ദ് പന്‍സാരെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയതിന് പിന്നിലും ശരത് കലാസ്കറാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് ദാബോല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ കൊലപ്പെടുത്തിയതിന്റെ ചുരുളഴിഞ്ഞത്. ആറ് വര്‍ഷം മുന്‍പാണ് നരേന്ദ്ര ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടയിലായിരുന്നു ഇയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."