ഭരണഭാഷ മലയാളം, ആഭ്യന്തര വകുപ്പിന് ഇംഗ്ലീഷ് തലപ്പുഴ പൊലിസ് സ്റ്റേഷന്‍ ഉദ്ഘാടനം; ക്ഷണക്കത്തില്‍ മലയാളമേ ഇല്ല
മാനന്തവാടി: ഭരണഭാഷ മലയാളമെന്ന് ഘോഷിക്കുമ്പോഴും മുഖ്യമന്ത്രിയുടെ തന്നെ ആഭ്യന്തര വകുപ്പിന് ഇതൊന്നും ബാധകമല്ല. ഇന്ന് മന്ത്രി തോമസ് ഐസക്ക് പങ്കെടുക്കുന്ന തലപ്പുഴ പൊലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്തില്‍ പേരിന് പോലും ഒരു മലയാള അക്ഷരമില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലത്തിലെ കേരള സര്‍ക്കാര്‍ എന്നത് മാത്രമാണ് മലയാളത്തിലുള്ളത്.
മെയ് ഒന്നു മുതല്‍ സംസ്ഥാനത്തിന്റെ ഭരണ ഭാഷ മലയാളമായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ പൂര്‍ണമായും ഇംഗ്ലീഷിലാണ് ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. സംസ്ഥാന പൊലിസ് ചീഫ് ടി.പി സെന്‍കുമാറിന്റെ പേരിലാണ്് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പങ്കെടുക്കുവാനാവശ്യപ്പെട്ടു ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും എം.പിയും ത്രിതലപഞ്ചായത്ത് അംഗങ്ങളുമാണ് ചടങ്ങില്‍ അതിഥികളായി പങ്കെടുക്കുന്നത്. ചടങ്ങിന്റെ ക്ഷണക്കത്ത് ഇംഗ്ലീഷിലാക്കിയത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."