മട്ടന്നൂരില്‍ സി.സി.ടി.വി കാമറകള്‍ പണിമുടക്കി; അപകടങ്ങളും മോഷണവും പതിവാകുന്നു
മട്ടന്നൂര്‍: നഗരത്തിലും പരിസരപ്രദേശങ്ങളിലും വാഹനാപകടങ്ങളും മോഷണവും പെരുകുന്നതായി പരാതി. ഇതു തടയാന്‍ സഹായകരമാകുന്ന നഗരത്തില്‍ പൊലിസ് സ്ഥാപിച്ച ഏഴോളം സി.സി.ടി.വി കാമറകള്‍ പണിമുടക്കിയിട്ടു മാസങ്ങളായി. നഗരത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കഴിഞ്ഞ ഒരു മാസത്തിനിടയിലായി നിരവധി അപകടങ്ങളാണു നടന്നത്.
കഴിഞ്ഞ ദിവസം മട്ടന്നൂര്‍ തലശ്ശേരി റോഡില്‍ ഒരു മധ്യവയസ്‌ക ബസിടിച്ചു മരിച്ചിരുന്നു. ഈ റോഡില്‍ ഗതാഗത കുരുക്ക് പതിവാണ്. അപകടം നടന്നാല്‍ ചിലര്‍ വാഹനവുമായി കടന്നു കളയുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. സമയത്തെ ചൊല്ലി മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ തൊഴിലാളികള്‍ തമ്മില്‍ വാക്ക് തര്‍ക്കവും പതിവാണ്. അമിത വേഗതയിലാണ് ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നത്. ഇതു കാരണം ഇവിടെയും അപകടം പതിവാണ്.
മഴ ആരംഭിച്ചതോടെ മോഷണവും പതിവാകുകയാണ്. കഴിഞ്ഞ ഞായറാഴ്ച തലശ്ശേരി റോഡിലെ ഒരു കടയിലും കണ്ണൂര്‍ റോഡിലെ ഒരു കടയിലും കള്ളന്‍ കയറിയിരുന്നു. തിരക്കു പിടിച്ച സമയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സി.സി.ടി.വി കാമറകള്‍ പൊലിസിനു സഹായകരമാവുമായിരുന്നു. മട്ടന്നൂരില്‍ സി.ഐയായിരുന്ന കെ.വി വേണുഗോപാലാണു മുന്‍ കൈയെടുത്തു നഗരസഭയുടെയും സ്വകാര്യവക്തികളുടെയും സഹകരണത്തോടെ കാമറകള്‍ സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."