മമതയുടെ പരാജയമാണ് ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് കാരണമെന്ന് കോണ്‍ഗ്രസ്
കൊല്‍ക്കത്ത: മമതയുടെ ഭരണ പരാജയം ബംഗാളില്‍ ബി.ജെ.പിയുടെ വളര്ച്ചക്കിടയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീരഞ്ജന് ചൗധരി.
ബംഗാളില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പിന്തുണ തേടിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് എം.പിയുടെ പരാമര്‍ശം. എന്തെങ്കിലും പറയുകയും അക്കാര്യത്തിലേക്ക് പിന്നീട് എത്താതെ സ്വന്തം അഭിപ്രായത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയാണ് മമതയുടേതെന്ന് ജനങ്ങള്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ഥമായിട്ടാണ് അവര്‍ ബി.ജെ.പിക്കെതിരായ നീക്കം നടത്തുന്നതെങ്കില്‍ മമത മുതിര്‍ന്ന നേതാക്കളെ സമീപിച്ച് പിന്തുണ ഉറപ്പാക്കുകയാണ് വേണ്ടത്.
ബംഗാളില്‍ ബി.ജെ.പി വളരുകയാണ്. ഇത് മമതയുടെ പരാജയത്തെയാണ് വ്യക്തമാക്കുന്നത്. ബംഗാളില്‍ ബി.ജെ.പി സമാന്തര സര്‍ക്കാരായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ പോരാടാന്‍ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പിന്തുണ വേണമെന്നാണ് മമത ആവശ്യപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയതലത്തില്‍ ഇത്തരമൊരു സാധ്യതയില്ലെങ്കിലും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."