മറാത്ത സമുദായ സംവരണം: സര്‍ക്കാര്‍ തീരുമാനം ബോംബെ ഹൈക്കോടതി ശരിവച്ചു
മുംബൈ: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത സമൂഹത്തിന് സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം ബോംബെ ഹൈക്കോടതി ശരിവച്ചു. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 16 ശതമാനം സംവരണമെന്നത് ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി സംവരണത്തില്‍ ചില വെട്ടിത്തിരുത്തലുകളും കോടതി നടത്തി.
ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, ഭാരതി ദാന്‍ഗ്രെ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം മറാത്ത സമൂഹത്തിന് സ്ഥിരമായ ഒരു ഊന്നുവടി നല്‍കുന്നത്. എന്നാല്‍ സുപ്രിംകോടതി സംവരണം നിശ്ചയിച്ചിട്ടുള്ള 50 ശതമാനമെന്ന പരിധി ലംഘിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് ഹരജിക്കാര്‍ കോടതിയില്‍ വാദിച്ചത്.
ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെ തീരുമാനം ശരിവയ്ക്കുന്നതാണെന്നും എന്നാല്‍ 16 ശതമാനം സംവരണമെന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ അംഗികരിച്ച 16 ശതമാനമെന്നത് 12 മുതല്‍ 13 ശതമാനം വരെ സംവരണം ആകാമെന്ന് കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മറാത്ത വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും 16 ശതമാനം സംവരണം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. എന്നാല്‍ നിലവില്‍ 52 ശതമാനം സംവരണമെന്നത് 16 ശതമാനം കൂടി വന്നതോടെ മറാത്ത സമുദായത്തിനുള്ള സംവരണം 68 ആയിരുന്നു. ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ സംവരണം കൂട്ടിയത്.
എന്നാല്‍ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച കോടതി, പക്ഷെ സംവരണം 16 ശതമാനത്തില്‍ കുറവ് വരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."