സമഗ്ര വികസനത്തിനെരുങ്ങി യുഎഇ ആരോഗ്യ രംഗം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റ് ഷൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ആരോഗ്യ രംഗത്ത് അടുത്ത 50 വര്‍ഷത്തേക്കുള്ള സമഗ്രമായ വികസനത്തിന് ധാരണയായി.
ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും അധ്യക്ഷ കാര്യ വകുപ്പ് മന്ത്രിയുമായ ഷൈഖ് മന്‍സൂര്‍ ബിന്‍ സയിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ രംഗങ്ങളിലെ വികസനത്തിനായി 50 വര്‍ഷ വികസന പദ്ധതി കമ്മറ്റി രൂപികരണ യോഗത്തിലാണ് തീരുമാനം.
നഗര-ഗ്രാമ വകുപ്പുകളിലെ നൂറിലധികം മന്ത്രിമാരും അധികാരികളും പങ്കെടുത്ത മീറ്റിങ്ങില്‍ രാജ്യത്തെ ആരോഗ്യ രംഗത്തിന്റെ ഭാവിയെ സംബന്ധിച്ചും ആധുനിക ആരോഗ്യ സേവനങ്ങളിലൂന്നിയ കൂടുതല്‍ വികസനത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
നഗര-ഗ്രാമ ആരോഗ്യ വകുപ്പുകളുടെ ഏകീകരണത്തിലൂടെയും സഹകരണത്തിലൂടെയും ആരോഗ്യ രംഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അടുത്ത 50 വര്‍ഷത്തേക്ക് പ്രാപ്തമാക്കാനുമുതകുന്ന സമഗ്രമായ ആരോഗ്യ സേവനങ്ങളുടെ ഒരു സര്‍ക്കാര്‍ മാതൃക ഉണ്ടാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
സാമ്പത്തിക പാരിസ്ഥിതിക രംഗങ്ങളില്‍ ആരോഗ്യ രംഗത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വരുത്തിയ ചലനങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ വിഷയമായി. ആരോഗ്യ രംഗത്തെ നിയമങ്ങളും പൊളിസികളും നവീകരിക്കുന്നതും മികച്ച അന്താരാഷ്ട്ര മുറകള്‍ പ്രായോഗികമാക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് രാജ്യത്തിന് സമഗ്രമായ ഒരു ചട്ടക്കൂട് കൈവരിക്കാനാകുമെന്നും യോഗത്തില്‍ എടുത്തു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."