ദുരൂഹസാഹചര്യത്തില്‍ യുവതി കൈക്കുഞ്ഞുമായി കുറ്റിക്കാട്ടില്‍
കാസര്‍കോട്: ഒന്നരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി 20കാരിയെ ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി ഒന്‍പതരയോടെയാണ് സംഭവം. ബേള ചൗക്കാറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നു കുഞ്ഞിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് 20കാരിയെയും സമീപത്ത് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക എസ്.ഐ മെല്വിന് ജോസും സംഘവും സ്ഥലത്തെത്തി. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും വനിതാ പൊലിസിന്റെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം യുവതിയെ മഹിളാമന്ദിരത്തിലേക്കും കുഞ്ഞിനെ ചൈല്‍ഡ്ലൈനിലും ഏല്‍പ്പിക്കാന്‍ പൊലിസ് തീരുമാനിച്ചു.
എന്നാല്‍ ചികിത്സയെ തുടര്‍ന്നു ബോധംവന്ന യുവതി കുഞ്ഞിനെ തന്റെയൊപ്പം വിടണമെന്നു വാശിപിടിച്ചു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഹൂബ്ലി സ്വദേശിയായ യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."