പ്ലാസ്റ്റിക് ബാഗിനുള്ളില്‍ നവജാത ശിശുവിനെ കണ്ടെത്തി; ഇന്ത്യയെന്ന് പേരിട്ട് യു.എസ് പൊലിസ്
വാഷിങ്ടണ്‍: യു.എസിലെ ജോര്‍ജിയയില്‍ പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയ നവജാത ശിശുവിന് ഇന്ത്യയെന്ന് പേരിട്ട് പൊലിസ്. ജൂണ്‍ ആറിന് കുമ്മിങ്സിലെ വഴിയരികിലെ പ്ലാസ്റ്റിക് കവറിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. വഴിയരികിലെ കുറ്റിക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് കേള്‍ക്കുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ തിരച്ചിലിലാണ് പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പെണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുഞ്ഞിന് ഇന്ത്യയെന്ന് പേരിട്ടെന്നും അമ്മയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലിസ് ട്വിറ്ററില്‍ കുറിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടു.
പ്ലാസ്റ്റിക്ക് കൂട് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയിലുണ്ട്. തുടര്‍ന്ന് കുഞ്ഞിനെ മെഡിക്കല്‍ സംഘത്തിന് കൈമാറി. ബ്ലാങ്കറ്റില്‍ പൊതിഞ്ഞാണ് കുരുന്നിനെ കൊണ്ടുപോയത്. പൊലിസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.കുഞ്ഞിന്റെ അമ്മയെ കണ്ടെത്താനായി ബേബിഇന്ത്യ എന്ന ഹാഷ് ടാഗില്‍ നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ വിഡിയോ ഷെയര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."