പായം ഗ്രാമ ന്യായാലയത്തില്‍ സ്ഥിരം മജിസ്ട്രേറ്റിനെ നിയമിക്കണം
ഇരിട്ടി: പായം ഗ്രാമ ന്യായാലയത്തില്‍ സ്ഥിരം മജിസ്ട്രേറ്റിനെയും സ്റ്റെനോ ഗ്രാഫറെയും നിയമിക്കണമെന്നും 2008ലെ ഗ്രാമ ന്യായാലയ നിയമ പ്രകാരമുള്ള മുഴുവന്‍ സിവില്‍ കേസുകളും ന്യായാലയത്തിന്റെ പരിധിയില്‍ കൊണ്ടണ്ടു വരണമെന്നും ഇരിട്ടി ബാര്‍ അസോസിയേഷന് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
കൂടാതെ സിവില്‍ വ്യവഹാര പരിധി അന്പതിനായിരത്തില് നിന്നും ഒരു ലക്ഷമാക്കണമെന്നും കൂടുതല്‍ സംസ്ഥാന നിയമങ്ങള്‍ ന്യായാലയത്തിന്റെ പരിധിയില്‍ കൊണ്ടണ്ടു വരണമെന്നും യോഗം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ്, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ന്യായാലയം നേരിടുന്ന പ്രശ്നങ്ങള്‍ കേരള ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നു കേരള ബാര്‍ കൗണ്‍സില്‍ അംഗവും വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ.ഷറഫുദ്ദീന് ഉറപ്പു നല്കി. യോഗത്തില്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് അധ്യക്ഷനായി. സെക്രട്ടറി അഡ്വ.വില്‍സണ്‍ സെബാസ്റ്റ്യന്‍ , അഡ്വ.പി.സി ചാക്കോ,അഡ്വ.റോജസ് സെബാസ്റ്റ്യന്‍, അഡ്വ.മനോജ് പീറ്റര്‍, അഡ്വ.ജസ്റ്റിന് എന്നിവര്‍ സംസാരിച്ചു. ബാര്‍ കൗണ്‍സില്‍ അംഗത്തിനുള്ള ഉപഹാരം അഡ്വ.കെ.ജെ കുര്യന് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."