ബഹറൈന്‍ വിദേശകാര്യ മന്ത്രി ഇസ്‌റാഈല്‍-ഫലസ്തിന്‍ പുതിയ സമാധാന ചര്‍ച്ചകള്‍ സ്വാഗതം ചെയ്തു
ജെറുസലേം: ബുധനാഴ്ച്ച ഇസ്‌റാഈലില്‍ വെച്ച് ബഹറൈന്‍ വിദേശകാര്യ മന്ത്രി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിഓയുമായും നടത്തിയ ചര്‍ച്ചയില്‍ ഇസ്‌റാഈല്‍-പഫലസ്തിന്‍ പുതിയ സമാധാന ചര്‍ച്ചകള്‍ സ്വാഗതം ചെയ്തു.
അമേരിക്കയുടെ അടുത്ത ബന്ധുരാഷ്ട്രമായ ഇസ്‌റാഈലില്‍ വിടപറയല്‍ സന്ദര്‍ശനത്തിലായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രധാന നയതന്ത്രജ്ഞനായ പോംപിഓ ഇസ്‌റാഈല്‍-ഫലസ്തിന്‍ കലഹത്തെ സംബന്ധിച്ച് അഭിസംബോധന ചെയ്തിരുന്നില്ല.
യുഎസിനെ ഇടനിലക്കാരനാക്കി ഇസ്‌റാഈലുമായിട്ടുള്ള യുഎഇയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും ഇടപാടുകള്‍ സാധാരണനിലയിലാക്കാന്‍ സമാധാന ചര്‍ച്ചകള്‍ ഉപകരിക്കുമെന്ന് ബഹറൈന്റെ അബ്ദുല്ലത്തീഫ് അല്‍ സയാനി പറഞ്ഞു. സമാധാനം പോലെരു ഒരുമ നേടാന്‍ ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള സംഘര്‍ഷത്തില്‍ തീരുമാനമാകണമെന്ന് പോംപിഓയും നെതന്യാഹുവും ചേര്‍ന്നുള്ള പത്ര സമ്മേളനത്തില്‍ ബഹറൈന്‍ മന്ത്രി പറഞ്ഞു.
പോംപിഓ ഫലസ്തീന്‍ നേതാക്കളുമായി യാതെരു കൂടിയാലോചനകളും തീരുമാനിച്ചിരുന്നില്ല. അദ്ദേഹം പെതു ശത്രു ആയ ഇറാനെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തു. 'അവരുടെ ദിശ മാറ്റുന്നത് വരെ എല്ലാവരും ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്തണം' പോംപിഓ പറഞ്ഞു.
ഫലസ്തീന്‍ പ്രദേശം കയ്യേറി നിര്‍മിച്ച വൈന്‍ നിര്‍മാണശാല സന്ദര്‍ശിക്കാനെത്തിയ പോംപിഓയുടെ നിലപാടിനെ ഫലസ്തീന്‍ ശക്തമായി എതിര്‍ത്തു. 'ഇസ്‌റാഈല്‍ കുടിയോറ്റക്കാരുടെ വൈന്‍ നിര്‍മാണശാലയില്‍ തന്റെ പേരില്‍ ഒരു വൈന്‍ നിര്‍മിക്കുന്നതിനാല്‍ അത് സന്ദര്‍ശിക്കാനായാണ് പോംപിഓ വന്നത്' ഫലസ്തിന്‍ പ്രധാന മന്ത്രി മുഹമ്മദ് ഷതയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."