ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനം ലണ്ടനില്‍ ഇറക്കി
ലണ്ടന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലണ്ടനില്‍ ഇറക്കി. മുംബൈയില്‍നിന്ന് നുവാര്ക്കിലേക്ക് പുറപ്പെട്ട ബോയിങ് 777 വിമാനമാണ് മുന്നറിയിപ്പിനെ തുടര്‍ന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടിഷ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം നിലത്തിറക്കിയത്. ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നരമണിക്കൂര്‍ വൈകി ഇന്നലെ പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്ന് പറന്നുയര്‍ന്നത്. യു.കെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം സ്റ്റാന്‍സ്റ്റെഡില്‍ ഇറക്കി. ബോംബ് ഭീഷണിയുണ്ടെന്ന് ആദ്യം ട്വീറ്റ് ചെയ്തിരുന്ന എയര്‍ ഇന്ത്യ പിന്നീട് ഇത് ഡിലീറ്റ് ചെയ്തിരുന്നു.
അതിനിടെ സുരക്ഷാ ഭീഷണി വ്യാജമാണെന്ന്് വിമാന അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പിന്നീട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."