നാടകീയ സംഭവങ്ങള്‍ക്ക് അന്ത്യം കുറിച്ച് വെസ്ലി മാത്യൂസിനു ജീവപര്യന്തം
ഡാലസ്: കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയിലും ഇന്ത്യയിലും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഷെറിന്‍ മാത്യുസ്‌കേസില്‍ പ്രതി വെസ്ലി മാത്യൂസിനു ജീവപര്യന്തം തടവ്. ബുധനാഴ്ച പന്ത്രണ്ടംഗ ജൂറി മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഏകകണ്ഠമായി ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന തീരുമാനത്തിലെത്തിയത് .
ഷെറിന്റെ ശരീരം തിരിച്ചറിയാനാവാത്ത വിധം അഴുകിയിരുന്നതിനാല്‍ വ്യക്തമായ മരണകാരണം തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകള്‍ എല്ലാം വെസ്ലിക്ക് എതിരായിരുന്നു. തുടര്‍ന്നു ജഡ്ജി അംബര്‍ ഗിവന്‍സ് ഡേവിസ്, ജൂറിയുടെ തീരുമാനം പൂര്‍ണമായും അംഗീകരിച്ചു ശിക്ഷ വിധിക്കുകയായിരുന്നു.
മുപ്പതു വര്‍ഷത്തിനു ശേഷം പരോളിന് അര്‍ഹത ഉണ്ടായിരിക്കുമെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസ് വിസ്താരത്തിന്റെ മൂന്നാം ദിവസം രാവിലെ പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജേസണ്‍ ഫൈന്‍ നടത്തിയ ക്രോസ് വിസ്താരത്തില്‍ പല ചോദ്യങ്ങള്‍ക്കും ശരിയായി ഉത്തരം പറയുവാന്‍ വെസ്ലിക്ക് കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും പതറുന്നതായും കാണപ്പെട്ടു.
ഷെറിന്‍ മരിച്ചതിനു ശേഷം പൊലിസിനെയോ ബന്ധപ്പെട്ടവരെയോ അറിയിക്കാതിരുന്നതിനു വെസ്ലിയുടെ മറുപടി ഇതായിരുന്നു: 'കുട്ടിയുടെ ജീവന്‍ തിരിച്ചു ലഭിക്കുമെന്ന വിശ്വാസത്തില്‍ ആള്‍മൈറ്റി ഗോഡിനോട്പ്രാര്‍ഥിക്കുകയായിരുന്നു.'
പുലരുംമുന്‍പ് ഷെറിന്റെ ശരീരം കള്‍വര്‍ട്ടിനുള്ളിലേക്കു തള്ളി വയ്ക്കുമ്പോള്‍ ഒരു പക്ഷെ അവിടെ പാമ്പുകള്‍ ഉണ്ടായിരിക്കുമെന്നും പാമ്പിന്റെ കടിയേറ്റു താന്‍ മരിക്കുകയാണെങ്കില്‍ ഷെറിനൊപ്പം തനിക്കും മരിക്കാമല്ലോ എന്നും ആഗ്രഹിച്ചിരുന്നതായിവെസ്ലി പറഞ്ഞത് കോടതിയെപോലും അല്‍പ്പനേരത്തേക്കു നിശ്ശബ്ദമാക്കി.
കുട്ടി ശ്വാസംമുട്ടി പിടഞ്ഞപ്പോള്‍നഴ്‌സായ ഭാര്യ സിനിയെ അറിയിക്കാതിരുന്നത്എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുഷെറിന്‍ മരിച്ചു എന്ന യാഥാര്‍ഥ്യം സിനിക്ക്താങ്ങാന്‍ കഴിയുമായിരുന്നില്ല എന്നായിരുന്നു മറുപടി.
ജീവപര്യന്തമാണ് പ്രോസിക്യൂഷനുംആവശ്യപ്പെട്ടത്. ഷെറിന്‍ മരിച്ചു കഴിഞ്ഞ ശേഷം തന്റെ കക്ഷിക്കുണ്ടായ ഭീതിയാണുതുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കു ഇടയാക്കിയതെന്നും കനിവുണ്ടാകണമെന്നും പ്രതിഭാഗം അറ്റോര്‍ണി അഭ്യര്‍ഥിച്ചു . പക്ഷെ ജൂറി ആ അപേക്ഷ പരിഗണിച്ചില്ല. ശിക്ഷ കഠിനവും ക്രൂരവുമായിപ്പോയി എന്നു പ്രതിഭാഗം വക്കീല്‍ റഫയേല്‍ ഡി ലാ ഗാര്‍സിയ പിന്നീട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."