HOME
DETAILS
MAL
പാലാരിവട്ടം പാലം അഴിമതി; കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷ് അറസ്റ്റില്‍
backup
November 19 2020 | 09:11 AM
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷ് അറസ്റ്റില്‍. കോട്ടയം വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്നുതന്നെ മൂവാറ്റുപുഴ വിജിലന്‍്സ് കോടതിയില്‍ ഹാജരാക്കും.
പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്സള്ട്ടിയെയായിരുന്നു. പാലത്തിന്റെ രൂപകല്പനയില് ഗുരുതര ക്രമക്കേടുകള്‍ നടന്നതായി ശാസ്ത്രീയമായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കണ്‍സള്‍ട്ടന്‍സിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് മഞ്ജുനാഥിനെ നേരത്തെ അറസ്്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."