കൊട്ടിയൂര്‍ കൃഷിഭവനില്‍ ഓഫിസറില്ല; കര്‍ഷകര്‍ നെട്ടോട്ടമോടുന്നു
കൊട്ടിയൂര്‍: പഞ്ചായത്തില്‍ കൃഷി ഓഫിസര്‍ ഇല്ലാത്തതുകാരണം കര്‍ഷകര്‍ നെട്ടോട്ടമോടുന്നു. രണ്ടു മാസത്തോളമായി കൊട്ടിയൂര്‍ കൃഷിഭവനില്‍ കൃഷി ഓഫിസറുടെ സേവനം ലഭ്യമല്ല. ഇതു കാരണം ഓഫിസ് പ്രവര്‍ത്തനവും താറുമാറായിക്കിടക്കുകയാണ്. നിലവില്‍ കണിച്ചാര്‍ കൃഷിഭവനിലെ ഓഫിസര്‍ക്കാണ് കൊട്ടിയൂരിലെ ചുമതല.
എന്നാല്‍ ആഴ്ചയില്‍ രണ്ടു ദിവസം കൊട്ടിയൂര്‍ കൃഷിഭവനില്‍ എത്തിയാലും വേണ്ടവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ പരാതി.
കൊട്ടിയൂര്‍ കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റ് തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെ അഭാവം കാരണം പദ്ധതികള്‍ പലതും നടപ്പാക്കാനാകുന്നില്ല. പ്രകൃതിക്ഷോഭം കാരണം കൃഷിനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം, വിവിധ കാര്‍ഷിക വിളകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍, വിത്തുകളുടെയും നടീല്‍ വസ്തുക്കളുടെയും വിതരണം, കാര്‍ഷിക പരിശീലന പരിപാടികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. കൃഷിഭവന് ഓഫിസറുടെ അഭാവം ഈ പദ്ധതികളൊന്നും പഞ്ചായത്തില്‍ നടത്താനാകുന്നില്ല.
അടിയന്തിരമായി കൊട്ടിയൂര്‍ കൃഷിഭവനില്‍ ഓഫിസറെയും അസിസ്റ്റന്റിനെയും നിയമിച്ചു കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."