കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി രംഗത്ത്; സ്ഥാനാര്‍ഥിത്വം വിവാദമായത് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ
കോഴിക്കോട്: കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരരംഗത്ത്. ഫൈസല്‍ വീണ്ടും മത്സരിക്കുമെന്ന് അറിയച്ചതോടെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി ഡമ്മി സ്ഥാനാര്‍ഥിയായെന്നാണ് എതിരാളികളുടെ പരിഹാസം. കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷന് ചുണ്ടപ്പുറത്ത് നിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക. പത്രിക ഇന്ന് സമര്‍പ്പിച്ചു.
സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതിനെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് നീക്കി പകരം ഐ.എന്‍.എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദിനോട് മത്സരിക്കാന്‍ സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനിക്കുകയായിരുന്നു.
ആരോപണങ്ങളുടെ നിഴലില്‍നിന്ന വ്യക്തിയെ പൊതുജനവികാരമോ വിവാദങ്ങളോ മാനിക്കാതെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയത് സംസ്ഥാനതലത്തില്‍ ചര്‍ച്ചയായതോടെയാണ് സി.പി.എം നേതൃത്വം ഫൈസലിനോട് മത്സര രംഗത്ത് നിന്നും മാറാന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."