വാര്‍ഷിക കുടുംബസന്ദര്‍ശനവും സ്വലാത്ത് മജ്‌ലിസും
നന്തി: ദാറുസ്സലാം യതീംഖാന, അഗതിമന്ദിരം വാര്‍ഷിക കുടുംബ സന്ദര്‍ശനവും സ്വലാത്ത് മജ്‌ലിസും നടന്നു. ഇന്നലെ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു പരിപാടി. സമസ്ത കേന്ദ്ര മുശാവറാംഗം എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 ന് നടന്ന സ്വലാത്ത് മജ്‌ലിസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മാണിയൂര്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി, പി.കെ ആറ്റക്കോയ തങ്ങള്‍, കെ.വി അബ്ദു ഹാജി, കെ.പി മുഹമ്മദലി ദാരിമി ശ്രീകണ്ഠാപുരം, മുഹമ്മദ് സഖാഫി മലയമ്മ, മുഹമ്മദലി ബാഖവി മാലൂര്‍, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി, അന്‍സാരി റഹ്മാനി ചുള്ളിക്കോട്, മൊയ്തു മാസ്റ്റര്‍, അഹ്മദ് ഹാജി വട്ടോളി, സി.എന്‍ അഹ്മദ് മാസ്റ്റര്‍, ശുഐബ് ഹൈതമി വാരാമ്പറ്റ സംബന്ധിച്ചു. പരിപാടിയില്‍ വിദ്യാര്‍ഥികളുടെ വിവിധ വിജ്ഞാന കലാ-സാഹിത്യപ്രദര്‍ശനങ്ങള്‍, യതീംമക്കളുടെയും മുതഅല്ലിമുകളുടെയും സാന്നിധ്യത്തില്‍ കൂട്ടപ്രാര്‍ത്ഥന നടന്നു. രാത്രി എട്ടിന് നടന്ന സമാപന സംഗമത്തിന് എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."