വൈറ്റില മേല്‍പ്പാലം: വിദഗ്ധ പരിശോധന ആവശ്യപ്പെട്ട് ഹരജി
കൊച്ചി: വൈറ്റില മേല്‍പ്പാലം നിര്‍മാണത്തില്‍ അപാകതകള്‍ സംബന്ധിച്ചു വിദഗ്ധ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ പരിശോധന നടത്തുന്നതിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തകരാര്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഹരജി .വൈറ്റില പാലത്തിന്റെ ഒന്നും രണ്ടും ഗര്‍ഡറുകളില്‍ വിള്ളല്‍ കണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമെടുത്തില്ലെന്നുമാണ്് ഹരജിയിലെ ആരോപണം. ഹരജിയില്‍ ചീഫ് സെക്രട്ടറി, പി.ഡബ്ല്യു.ഡി സെക്രട്ടറി , ഡി.എം.ആര്.സി ,നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവര്‍ രണ്ടാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഗുണനിലവാരമില്ലാത്ത സാമഗ്രികളാണ് നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു .പാലം നിര്‍മാണത്തില്‍ ഡി.എം.ആര്.സി, മദ്രാസ് ഐ.ഐ.ടി എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും പരിശോധനയും വേണമെന്നാണ് പ്രധാന ആവശ്യം. വൈറ്റില ജനകീയ വികസന സമിതിയാണ് പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചിട്ടുള്ളത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."