റോഡ് തകര്‍ന്ന സംഭവത്തില്‍ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
നടുവണ്ണൂര്‍: സ്വാകാര്യ ഏജന്‍സിയുടെ വാര്‍ത്താ വിനിമയ ശൃഖലയുടെ വികസനത്തിന്റെ ഭാഗമായി ഉള്ള്യേരി കുറ്റ്യാടി സംസ്ഥാന പാതയില്‍ നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും റോഡുകള്‍ തകര്‍ന്നതായി പരാതി നല്കി. പൊതു പ്രവര്‍ത്തകനും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പൊതുമരാമത്ത് ഉത്തരമേഖല സൂപ്രണ്ടിങ് എന്ജിനീയറില് നിന്ന് മന്ത്രി അടിയന്തിര റിപ്പോര്‍ട്ട് തേടി. ഇതിന്റെ ഭാഗമായി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിനീത് കുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിന്ധു, സബ് ഡിവിഷന് അസി: എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജിത്ത് കുമാര്‍, അസി: എന്‍ജിനീയര്‍ വിജയകൃഷ്ണന്, ഓവര്‍സിയര്‍ ജയ്സണ്‍ എന്നിവര്‍ പരാതിക്കാരന്റെ സാന്നിദ്ധ്യത്തില്‍ നടുവണ്ണൂരിലും പ്രദേശങ്ങളിലും പരിശോധന നടത്തി. ഇത് കാരണം ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പരാതിക്കാരന്ന് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."