നഗരത്തില്‍ കാട്ടാന ഇറങ്ങിയ ദൃശ്യം സി.സി.ടി.വി കാമറയില്‍
തലശ്ശേരി: സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ത്രേട്ട് കോടതി മുമ്പാകെയുള്ള കേസില്‍ സരിത എസ് നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്നലെ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് കേസ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. തലശ്ശേരിയിലെ അഞ്ച് ഡോക്ടര്‍മാരാണ് ടീം സോളാറിനെതിരെ പരാതി നല്‍കിയിരുന്നത്.
ഒന്നാം പ്രതി സരിത എസ് നായര്‍, രണ്ടാം പ്രതി ബിജു രാധാകൃഷ്ണന്, മൂന്നാം പ്രതി മണിമോന്‍ എന്ന മണിലാല്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു തലശ്ശേരി പൊലിസ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. കേസിലെ മൂന്നു പ്രതികളും നേരത്തെ കോടതിയില്‍ നിന്ന് ജാമ്യമെടുത്തിരുന്നു.
2012 നവംബര്‍ 21 നാണ് പണം നഷ്ടപ്പെട്ട ഡോ.ശ്യാം മോഹന്‍, ഡോ.അനൂപ് കോശി, ഡോ.സുനില്‍കുമാര്‍,ഡോ.അഭിലാഷ് ആന്റണി, ഡോ.മനോജ്കുമാര്‍ എന്നിവര്‍ അഡ്വ.കെ വിശ്വന് മുഖേന നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്ന് പൊലിസ് കേസെടുത്തത്. സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്നു പറഞ്ഞ് ഡോക്ടര്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങി വഞ്ചന നടത്തിയെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."