HOME
DETAILS
MAL
അഴിമതി ആരോപണം; ബിഹാറില്‍ സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കകം മന്ത്രിയുടെ രാജി
backup
November 19 2020 | 10:11 AM
പാറ്റ്ന: ബിഹാറില്‍ നിതീഷ്കുമാര്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി സ്ഥാനമേറ്റെടുത്ത് മണിക്കൂറുകള്‍ക്കം രാജിവച്ചു. അഴിമതി ആരോപണത്തേത്തുടര്‍ന്നാണ് രാജി.
തിങ്കളാഴ്ചയായിരുന്നു ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിനു പിന്നാലെ പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാ ദള്‍ വിദ്യാഭ്യാസ മന്ത്രി മെവലാല്‍ ചൗധരിക്കെതിരേ അഴിമതി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു. 2017മുതല്‍ ചൗധരിക്കെതിരേ ആരോപണം നിലനില്‍ക്കുണ്ട്.
കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്സലായിരിക്കെ അസിസ്റ്റന്റ് പ്രഫസര്‍മാരുടെയും ജൂനിയര്‍ സയന്റിസ്റ്റുകളുടെയും നിയമത്തില്‍ അഴിമതി നടത്തി എന്നാണ് ആരോപണം. താരാപൂരില്‍ നിന്നുള്ള എം.എല്‍.എയ്ക്കെതിരേ നേരത്തെ തന്നേ കേസ് രജ്സ്റ്റര്‍ ചെയ്തിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."