നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ക്രോസിങ് സ്റ്റേഷനുകള്‍ വേണം
നിലമ്പൂര്‍: നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ ക്രോസിങ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ രാജേഷ് എം.പിക്ക് നിവേദനം നല്കി.
66 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ക്രോസിങ് സ്റ്റേഷനുകളുള്ളു. ഇതു കാരണം സ്ഥിരമായി ട്രെയിനുകള്‍ വൈകുകയും പുതിയ ട്രെയിനുകള്‍ ഓടിക്കാന്‍ പ്രയാസവുമാണ്. കൂടാതെ നിലമ്പൂരില്‍ ഗുഡ്സ് ഷെഡ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഗുഡ്സ് ട്രെയിനുകള്‍ കൊണ്ടുവരാനും മറ്റു ട്രെയിനുകളുടെ സുഗമമായ സര്‍വീസിനും കുല്ലുക്കല്ലൂരിലെങ്കിലും പുതിയക്രോസിങ് സ്റ്റേഷന് അനുവദിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. എറണാകുളത്ത് നിന്ന് നിന്നും വൈകീട്ട് 5.30 ന് പുറപ്പെട്ട് 8.20 ന് ഷൊര്‍ണൂരിലെത്തി അവിടെ ഹാള്‍ട്ട് ചെയ്യുന്ന എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 8.40 ന് ഷൊര്‍ണൂരില്‍ നിന്നും പുറപ്പെട്ട് 10.20 ന് നിലമ്പൂരിലെത്തുന്ന ഒരു നൈറ്റ് ട്രെയിനായി ഓടിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്. രാവിലെ 3.10 ന് നിലമ്പൂരില്‍ നിന്നും പുറപ്പെട്ട് 7.30 ന് എറണാകുളത്തു എത്തുകയും ചെയ്യും. ജനശദാബ്തി പോലെയുള്ള പല മെയിന്‍ ലൈനിലെ ട്രെയിനുകള്‍ക്കും ഒരു കണക്ഷന് ഇത് ഉപകരിക്കും. ആവശ്യം റെയില്‍വേ ബോര്‍ഡില്‍ ഉന്നയിക്കാമെന്ന് എം.പി ഉറപ്പ് നല്കി. ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജോഷ്വാ കോശി, ട്രഷറര്‍ ജോര്‍ജ് വര്‍ഗീസ്, അനസ് യൂനിയന്‍, സി.പി.എം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന് എന്നിവരാണ് നിവേദനം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."