പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണത്തിലാണ് നാടിന്റെ സംസ്കാരം: ഡോ. കെ.ടി ജലീല്‍
മുക്കം: പൊതുവിദ്യാഭ്യാസത്തിലൂടെ മാത്രമേ നാടിന്റെ പാരമ്പര്യ സൗഹൃദവും സംസ്കാരവും ഏക മാനവതാ ബോധവും അറിയാനും നിലനിര്‍ത്താനും സാധ്യമാവൂ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍. പന്നിക്കോട് എ.യു.പി. സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ തകര്‍ച്ചയാണ് സൗഹൃദാന്തരീക്ഷത്തിന് മങ്ങലേല്ക്കാന് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 80 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 12 ക്ലാസ് മുറികള്‍, ഓഫീസ് റൂം, ലാബുകള്‍, ഡിജിറ്റല്‍ ക്ലാസ് മുറികള്‍, തുടങ്ങിയവ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
അടുത്ത ഒരു വര്‍ഷം സ്കൂളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളായ ഉച്ചക്കാവ് പദ്ധതി പ്രകാശനവും നക്ഷത്ര വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജോര്‍ജ് എം തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല, ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹിമാന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, കെ.പി. ചന്ദ്രന് ,താജുന്നീസ, ഷിജി പരപ്പില്‍, ടി.പി.സി.മുഹമ്മദ്, കേരഫെഡ് വൈസ് ചെയര്മാന് ഇ.രമേശ്ബാബു, സ്കൂള്‍ മാനേജര്‍ സി.കേശവന് നമ്പൂതിരി, പ്രധാനാധ്യാപിക കുസുമം തോമസ്, എ.ഇ.ഒ ലൂക്കോസ് മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."