HOME
DETAILS
MAL
ചീഫ് ജസ്റ്റിസ് ഇടപെടണം: ഉപഭോക്തൃ വേദി
backup
May 20 2017 | 21:05 PM
കോഴിക്കോട്: സംസ്ഥാന ഉപഭോക്തൃ കമ്മിഷന്റെ പ്രവര്‍ത്തനം ഫലത്തില്‍ നിലച്ചിരിക്കുന്നതില് ഹൈക്കോടതി ചീഫ് ജസ്റ്റിസോ ദേശീയ കമ്മീഷനോട് ഇടപെടണമെന്ന് സംസ്ഥാന ഉപഭോക്തൃവേദി കണ്വന്ഷന് ആവശ്യപ്പെട്ടു. പ്രസിഡന്റില്ലെങ്കില്‍ നിയമനം നടക്കുന്നതുവരെ സീനിയര്‍ മെംബര്‍ക്ക് ആ ചുമതല നിര്‍വഹിക്കാമെങ്കിലും കമ്മീഷനില്‍ നിയമാനുസൃതം വേണ്ട മെംബര്മാരില്ലാത്തതിനാല് അതിനും നിര്‍വാഹമില്ല. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന ആവശ്യം ഉയരുന്നത്. സംസ്ഥാന പ്രസിഡന്റ് വത്സന് നെല്ലിക്കോട് ഉദ്ഘാടനം ചെയ്തു. എം.കെ പ്രമോദ് അധ്യക്ഷനായി. അരവിന്ദാക്ഷന് കൊന്നക്കല്‍, വത്സല കക്കിടിപ്പുറം, പി.ടി ഉണ്ണികൃഷ്ണന്, എന്‍. ബാലകൃഷ്ണന്, എ.സി ദാമോദരന്‍ നായര്‍, മുഹമ്മദ് സബീര്‍, എസ്.എ ജിഫ്രിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."