ബഷീറിന്റെ വിയോഗത്തില്‍ തേങ്ങി കിഴിശ്ശേരി
കിഴിശ്ശേരി: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് ബേക്കറി ഉടമ ചേളാരി പടിക്കല്‍ സ്വദേശി മാളിയേക്കല്‍ മുഹമ്മദ് ബഷീറിന്റെ വിയോഗത്തില്‍ തേങ്ങി കിഴിശ്ശേരി. ജന്മം കൊണ്ട് പടിക്കല്‍ സ്വദേശിയാണെങ്കിലും കര്‍മം കൊണ്ട് കിഴിശ്ശേരിക്കാരനായിരുന്നു ബഷീര്‍.
സൗമ്യവും ശാന്തവുമായ പെരുമാറ്റം കൊണ്ട് കിഴിശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനമാണ് ബഷീര്‍ നേടിയെടുത്തത്. സ്വന്തം പ്രദേശത്തെക്കാള്‍ കൂടുതല്‍ സൗഹൃദവലയം കിഴിശ്ശേരിയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ 10ന് ഹര്‍ത്താല്‍ ദിനത്തില്‍ ചേളാരിയില്‍വച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് മരണം. മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളുമായി വരുമ്പോള്‍ അദ്ദേഹം സഞ്ചരിച്ച ബൈക്കിനു പിറകില്‍ കാറ് വന്ന് ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ സാരമായ പരുക്കുപറ്റിയ ബഷീര്‍ മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ ചികിത്സയിലായിരിക്കെ രാവിലെ മരണപ്പെടുകയായിരുന്നു.
ഇദ്ദേഹത്തോടുള്ള ആദരസൂചകമായി കിഴിശ്ശേരിയില്‍ വ്യാപാരികള്‍ ഒരു മണിക്കൂര്‍ കടകള്‍ അടച്ച് അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."