കാപ്പില്‍ വി. ഉമര്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമം നടത്തി
വെട്ടത്തൂര്‍: പ്രമുഖ പണ്ഡിതനും സൂഫി വര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാരുടെ ഉറൂസിനോടനുബന്ധിച്ച് അനുസ്മരണവും പ്രാര്‍ഥനാസദസും സംഘടിപ്പിച്ചു. സാദാത്തുക്കളുടെയും ശിഷ്യഗണങ്ങളുടെയും മതപണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ കാപ്പ് ജുമാമസ്ജിദ് പള്ളിയില്‍വച്ച് ഖത്മുല്‍ ഖുര്‍ആന്‍, മൗലീദ് പാരായണം, മഖ്ബറ സിയാറത്ത് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.
പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ്തങ്ങള്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഉമര്‍ മുസ്‌ലിയാരുടെ ശിഷ്യഗണങ്ങളുടെ കൂട്ടായ്മ (ഉക്കാഷ) സംഗമവും നടന്നു. സയ്യിദ് ഒ.എം.എസ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുസ്‌ലിയാര്‍ എടപ്പറ്റ അധ്യക്ഷനായി. കെ.സി അബൂബക്കര്‍ ദാരിമി, അബ്ദുല്ല അല്‍ഖാസിമി കുളപ്പറമ്പ്, അബ്ദുല്‍ ഖാദര്‍ ഖാസിമി കാലടി, കെ.പി. മുഹമ്മദ്കുട്ടിഫൈസി അരക്കുപറമ്പ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍,മുഹമ്മദ്കുട്ടി ദാരിമി കൊടങ്ങാട്, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, അബ്ദുല്‍ അസീസ് ഫൈസി കാപ്പ്, മുഹ്‌യുദ്ദീന്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് അന്‍വരി മലയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."