തദ്ദേശ തിരഞ്ഞെടുപ്പ്: എല്‍.ഡി.എഫിന് നേട്ടം: എല്‍.ഡി.എഫ് 21, യു.ഡി.എഫ് 15, പലയിടത്തും ഭരണമാറ്റത്തിനു സാധ്യത
തിരുവനന്തപുരം: 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് മുന്‍ തൂക്കം. ഫലം അറിവായ 21 സീറ്റില്‍ എല്‍.ഡി.എഫും 15 സീറ്റില്‍ യു.ഡി.എഫും വിജയിച്ചപ്പോള്‍ അഞ്ചിടത്ത് ബി.ജെ.പിയും വിജയിച്ചിട്ടുണ്ട്. പല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഭരണമാറ്റത്തിനും ഫലം കാരണമായേക്കും.
തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ നടന്ന തെരഞ്ഞടുപ്പില്‍ യുഡിഎഫിനാണ് ജയം. ഈ വിജയം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി.
തിരുവനന്തപുരം കുന്നത്ത് കാല്‍ പഞ്ചായത്തിലെ കോട്ടുകോണം വാര്‍ഡ് എല്‍.ഡി.എഫ് നില നിര്‍ത്തിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ അഞ്ചല്‍ പഞ്ചായത്തിലെ മാര്‍ക്കറ്റ് വാര്‍ഡ്- യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ഇട്ടിവ പഞ്ചായത്തിലെ നെടുപുറം വാര്‍ഡും കടക്കല്‍ തുമ്പോട് വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി.
കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കടക്കല്‍ തുമ്പോട് വാര്‍ഡില്‍ എല്‍.ഡി.എഫിന് 287വോട്ടിന്റെ ഭൂരിപക്ഷം.
പത്തനംതിട്ട ജില്ലയില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ നെല്ലിക്കമണ്‍ വാര്‍ഡില്‍
സിപിഎം പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു എബ്രഹാം വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്നാണ് സീറ്റ് പിടിച്ചെടുത്തത്.
കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് തടത്തില്‍ (കേരള കോണ്‍ഗ്രസ് എം)1170 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മോര്‍കാട് യു.ഡി.എഫിലെ മായാ മുരളി 315 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫില്‍ നിന്ന് യുഡി.എഫ് വാര്‍ഡ് പിടിച്ചെടുത്തു.
കരൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് വലവൂര്‍ ഈസ്റ്റ് എല്‍.ഡി.എഫ് സ്വതന്ത്രന്‍ രാജേഷ് ആണ് വിജയിച്ചത്. 33 വോട്ടിനായിരുന്നു വിജയം.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇരുമാപ്ര യു.ഡി.എഫിലെ ഡോളി ഐസക് 64 വോട്ടിന് വിജയിച്ചു.
മണിമല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പൂവത്തോലി യു.ഡി.എഫിലെ എം.സി ജേക്കബ് 39വോട്ടിന് വിജയിച്ചു.
ആലപ്പുഴ ജില്ലയില്‍ പാലമേല്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫിലെ ധര്‍മപാലന്‍ വിജയിച്ചു. സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി
ചേര്‍ത്തല നഗരസഭയിലെ 29 -ാം വാര്‍ഡില്‍ ബിജെപി ജയിച്ചു. കോണ്‍ഗ്രസില്‍ നിന്നാണ് സീറ്റ് ബിജെപി പിടിച്ചെടുത്തത്.
വിഎ സുരേഷ് കുമാര്‍ 38 വോട്ടുകള്‍ക്കാണ് ജയിച്ചത്.
കായംകുളം നഗരസഭ എട്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ എ ഷിജി വിജയിച്ചു. ഇതോടെ ഈ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 73 വോട്ടുകള്‍ക്ക് വിജയിച്ചു.
കുത്തിയതോട് പഞ്ചായത്തിലെ 12 ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി കെ.എസ്. ഷിയാദാണ് ജയിച്ചത്. കായംകുളം നഗരസഭയിലെ എട്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.
സീറ്റ് എല്‍ഡിഎഫ് നിലനിര്‍ത്തി.
മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാര്‍ ഡിവിഷനിലെ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. സുരേഷ് കുമാര്‍ കളീക്കല്‍ 954 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചു.
എറണാകുളം ജില്ലയില്‍ കോലഞ്ചേരി മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സീബ വര്‍ഗീസിനു വിജയം. 627 വോട്ടുകള്‍ക്കാണ് വിജയം.
തൃശൂര്‍ ജില്ലയില്‍ പാഞ്ഞാള്‍ പഞ്ചായത്തിലെ കിള്ളിമംഗലം പടിഞ്ഞാട്ടുമുറി എട്ടാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. എഎ ആസിയ 183 വോട്ടിന് വിജയിച്ചു.
കോലഴി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസിലെ വി.കെ സുരേഷ്‌കുമാര്‍ 165 വോട്ടിന് വിജയിച്ചു.
പൊയ്യ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി 42 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫില്‍ നിന്ന് വാര്‍ഡ് തിരിച്ചുപിടിച്ചു. സജിത ടൈറ്റസ് ആണ് വിജയിച്ചത്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ചേറ്റുവ ഡിവിഷന്‍ യു ഡി എഫ് പിടിച്ചെടുത്തു. നൗഷാദ് കൊട്ടിലിങ്ങല്‍ ആണ് 740 വോട്ടിന് ജയിച്ചത്
പാലക്കാട് ജില്ലയിലെ മലമ്പുഴയിലെ എഴാം വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. കഴിഞ്ഞ തവണ അഞ്ച് വോട്ടിനാണ് ഇവിടെ ബിജെപി ജയിച്ചത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ജനതാദള്‍ എസിലെ വനജ കണ്ണന്‍ 128 വോട്ടിന് ഇവിടെ ജയിച്ചു.
മലപ്പുറം ജില്ലയില്‍ തിരൂര്‍ മംഗലം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു.
പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ചിറ വാര്‍ഡില്‍ എല്‍ഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ഥി വിജയിച്ചു.
ആലിപ്പറമ്പ പഞ്ചായത്ത് എട്ടാം വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്ലിം ലീഗിലെ പിടി ഹൈദരലി മാസ്റ്റര്‍ 798 വോട്ടിനാണ് വിജയിച്ചത്. ലീഗ് വിമതനായിരുന്നു നേരത്തെ ഇവിടെ ജയിച്ചത്.
മലപ്പുറം മംഗലം പഞ്ചായത്ത് പതിനാറാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ സി.എം.ടി സീതി 106 വോട്ടുകള്‍ക്ക് വിജയിച്ചു.
കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷനില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. സി.പി എമ്മിലെ അരീക്കോട്ടില്‍ അനിത 306 വോട്ടിന് വിജയിച്ചു.
വയനാട് ജില്ലയില്‍ മുട്ടില്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപതെരഞ്ഞെടുപ്പ് നടന്ന മാണ്ടാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതോടെയാണ് ഭരണം ഉറപ്പായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."