മലപ്പുറം മണ്ഡലത്തില്‍ റോഡുകള്‍ നന്നാക്കാന്‍ 1.60 കോടി
മലപ്പുറം: പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും തകര്‍ന്ന മലപ്പുറം മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 1.60 കോടി അനുവദിച്ചതായി പി. ഉബൈദുല്ല എം.എല്‍.എ അറിയിച്ചു.
റോഡുകളുടെ പേരുവിവരങ്ങള്‍: മേല്‍മുറി മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസ് (പത്ത് ലക്ഷം), പാലക്കാട് മോങ്ങം (മൂന്ന് ലക്ഷം), മൊറയൂര്‍ വാലഞ്ചേരി അരിമ്പ്ര ഊരകം നെടിയിരുപ്പ് ഹരിജന്‍ കോളനി റോഡ് പാര്‍ശ്വഭിത്തി കെട്ടല്‍(പത്ത്ലക്ഷം), മൊറയൂര്‍ അരിമ്പ്ര പൂക്കോട്ടൂര്‍ (അഞ്ച് ലക്ഷം), മൈലാടി വെള്ളൂര്‍ അരിമ്പ്ര (15 ലക്ഷം), മുണ്ടുപറമ്പ് ചെന്നത്ത് മേല്‍മുറി മാരിയാട് റോഡ് പുനരുദ്ധാരണം, പാര്‍ശ്വഭിത്തി കെട്ടല്‍, കള്‍വര്‍ട്ട് നിര്‍മാണം (23 ലക്ഷം) ആനക്കയം ഒറുവമ്പുറം ലിങ്ക് റോഡ് (അഞ്ച് ലക്ഷം) വള്ളുവമ്പ്രം വളമംഗലം പൂക്കൊളത്തൂര്‍ (ഒന്‍പത് ലക്ഷം), മൊറയൂര്‍ അരിമ്പ്ര പൂക്കോട്ടൂര്‍ (പത്ത് ലക്ഷം), മലപ്പുറം കോട്ടപ്പടി ബൈപ്പാസ് ഒന്നാം ഘട്ടം ഡ്രൈനേജ് നിര്‍മാണവും പാര്‍ശ്വഭിത്തി കെട്ടലും (25 ലക്ഷം), കാരാപറമ്പ് പൂക്കൊളത്തൂര്‍ മോങ്ങം (പത്ത്ലക്ഷം), മൊറയൂര്‍ അരിമ്പ്ര പൂക്കോട്ടൂര്‍ റോഡില്‍ ഡ്രൈനേജ് നിര്‍മാണം (പത്ത് ലക്ഷം), മലപ്പുറം ജൂബിലി റോഡ് ഡ്രൈനേജ് (15 ലക്ഷം), മലപ്പുറം മഞ്ചേരി റോഡ് ഡ്രൈനേജ് നിര്‍മാണം(പത്തര ലക്ഷം).
സാങ്കേതികാനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."