ജാമ്യമെടുക്കാനാളില്ല; കോടതിയില്‍ കീഴടങ്ങിയ പ്രതി മുങ്ങി കോടതിക്കു സമീപം നടത്തിയ തിരച്ചിലില്‍ വീണ്ടും പിടികൂടി
തലശ്ശേരി: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കോടതിയില്‍ കീഴടങ്ങിയ ശേഷം റിമാന്റു ചെയ്ത ഉടനെ കോടതിയില്‍ നിന്ന് മുങ്ങി. വാറണ്ട് കേസിലെ പ്രതിയായ യുവാവിനെ ജാമ്യത്തിലെടുക്കാന്‍ ആളില്ലാത്തിനെ തുടര്‍ന്നാണ് കോടതി റിമാന്റു ചെയ്തത്. എന്നാല്‍ പിന്നീട് കാണാതായ ഇയാളെ പൊലിസ് നടത്തിയ തിരച്ചിലില്‍ കോടതിക്ക് സമീപം വച്ച് വീണ്ടും കസ്റ്റഡിയിലെടുത്തു.
കൊളവല്ലൂര്‍ സ്വദേശി ആതിരപ്പള്ളി താഴെ വീട്ടില്‍ സനീഷാ(35)ണ് ഇന്നലെ കോടതിയെ വെട്ടിച്ച് മുങ്ങിയത്. മോഷണക്കേസില്‍ നിരവധി തവണ കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടും ഹാജരാകാതെ മുങ്ങിയ പ്രതി ഇന്നലെ കാലത്ത് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതി മുങ്ങിയ വിവരം ഉടന്‍ തന്നെ ജീവനക്കാര്‍ മജിസ്ട്രേറ്റിനെ അറിയിച്ചു.തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരേ പൊലിസ് കേസടുത്തിട്ടുണ്ട്. സനീഷിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."