സമ്പൂര്‍ണ വൈദ്യുതീകരണം; സംസ്ഥാനതല പ്രഖ്യാപനം 29ന് കോഴിക്കോട്ട്
കോഴിക്കോട്: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം 29ന് വൈകിട്ട് മൂന്നിന് കോഴിക്കോട്ട് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം തീരുമാനിച്ചു.
പരിപാടി ജനകീയ ഉത്സവമാക്കുന്നതിന്റെ ഭാഗമായി സബ്ഡിവിഷന്‍തലത്തില്‍ വിളംബര ജാഥ, ഓഫിസുകള്‍ അലങ്കരിക്കല്‍, വിഡിയോ പ്രദര്‍ശനം, സൈക്കിള്‍ റാലി എന്നിവ നടത്തും. പ്രഖ്യാപന ദിവസം നഗരത്തില്‍ നിശ്ചലദൃശ്യങ്ങളോട് കൂടിയ ഘോഷയാത്ര സംഘടിപ്പിക്കും. മാനാഞ്ചിറയും മൈതാനവും ദീപാലംകൃതമാക്കാനും തീരുമാനിച്ചു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ ചെയര്‍മാനും ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍ ജനറല്‍ കണ്‍വീനറുമായാണ് സ്വാഗതസംഘം രൂപീകരിച്ചത്. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, വൈദ്യുതി മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.ജി സുരേഷ് കുമാര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.ബി നാഥന്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."