ആരോഗ്യജാഗ്രത; എസ്.കെ.എസ്.എസ്.എഫ് ടേബിള്‍ ടോക്ക്
മലപ്പുറം: ആരോഗ്യസംരക്ഷണത്തിന്റെ പേരില്‍ അംഗീകാരമില്ലാത്ത മരുന്നുകള്‍ വിപണി കൈയടക്കുന്ന ചൂഷണം തടയാന്‍ സര്‍ക്കാര്‍തലത്തിലും പൊതുജനങ്ങളിലും ശക്തമായ ജാഗ്രത ആവശ്യമാണെന്നു എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ആരോഗ്യ രംഗത്ത് അനുദിനം പ്രചാരത്തിലെത്തുന്ന പല ചികിത്സാമുറകളെ കുറിച്ചുമുള്ള പൊതുജന ആശങ്ക ദുരീകരിക്കാന്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവരണം.
ലഹരി വസ്തുക്കളുടെ വ്യാപനം തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയും വ്യാപാരികളിലും പൊതുസമൂഹത്തിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയുമാണ് പരിഹാരമാര്‍ഗം. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
മലപ്പുറം സുന്നീ മഹലില്‍ നടന്ന ടേബിള്‍ടോക്കില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാശിര്‍അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. മുഹമ്മദ് ഇസ്മാഈല്‍, ഭക്ഷ്യസുരക്ഷാ ഓഫിസര്‍ മുഹമ്മദ് മുസ്ത്വഫ, വിമുക്തി ജില്ലാ കോഡിനേറ്റര്‍ ബി. ഹരികുമാര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തലൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശമീര്‍ഫൈസി ഒടമല, വര്‍ക്കിങ് സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."