HOME
DETAILS
MAL
സാലറി ചലഞ്ച് ഏറ്റെടുത്ത് പൊതുജന സമ്പര്‍ക്ക വകുപ്പും
backup
September 23 2018 | 10:09 AM
മലപ്പുറം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് ജില്ലയിലെ വിവര, പൊതുജന സമ്പര്‍ക്ക വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കി. വകുപ്പിനു കീഴിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ എല്ലാ ജീവനക്കാരും സ്വമേധയാ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും പ്രചോദിപ്പിപ്പിക്കാന് നിരവധി പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു.
സ്വന്തം ശമ്പളം കൂടി ദുരിതാശ്വാസ നിധിയിലേക്ക് നല്കുമ്പോള് മാത്രമേ അതിന്റെ ലക്ഷ്യം പൂര്ത്തീകരിക്കപ്പെടുകയുള്ളൂവെന്ന് കരുതുന്നതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അയ്യപ്പന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."