ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെയും എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെയും അവഗണന അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ സര്‍വിസ് നടത്താന്‍ വിദേശ വിമാനക്കമ്പനികള്‍ തയാറാണെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നീട്ടിക്കൊണ്ടു പോവുകയാണ്. സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ മൂലം പ്രവാസികള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടുന്നതായും പ്രമേയം കുറ്റപ്പെടുത്തി.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച സംഘടനാ ചര്‍ച്ചയും പൊതു ചര്‍ച്ചയും നടന്നു. പൊതു ചര്‍ച്ചക്കുള്ള മറുപടി വി.കെ സുല്‍ഫിക്കര്‍ അലിയും സംഘടനാ ചര്‍ച്ചക്കുള്ള മറുപടി എം. സ്വരാജ് എം.എല്‍.എ.യും നല്കി. വി.പി റജീന, നിധിന് തലശ്ശേരി, എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി.പി അനില്‍ സംസാരിച്ചു.53 അംഗ ജില്ലാ കമ്മിറ്റിയും 44 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങിയത്. പ്രളയത്തെ തുടര്‍ന്ന് പൊതുസമ്മേളനമടക്കം ഒഴിവാക്കി രണ്ടുദിവസമാക്കി ചുരുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."