HOME
DETAILS

ഇടുക്കി ജില്ലാ പട്ടയമേള ഇന്ന്

  
backup
May 20 2017 | 21:05 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%ae%e0%b5%87%e0%b4%b3



തൊടുപുഴ: കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാത്കാരമായി പട്ടയമേള ഇന്ന് കട്ടപ്പനയില്‍ നടക്കും. കഠിനാധ്വാനം കൊണ്ട് സ്വന്തമാക്കിയ മണ്ണിന്റെ അവകാശികളാകുന്ന ആയിരങ്ങളുടെ സാന്നിധ്യത്തില്‍ രാവിലെ 11 ന് സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ്ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയവിതരണോദ്ഘാടനം നിര്‍വഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍  അധ്യക്ഷത വഹിക്കും.
5500 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി. 1993ലെ പ്രത്യേക ചട്ടപ്രകാരമുള്ള 3480ഉം 1964ലെ ഭൂപതിവ് പ്രകാരമുള്ള 2010 പട്ടയങ്ങളുമാണ് തയ്യാറാക്കിയിരിക്കുന്നത്. 1993 ലെ പ്രത്യേക ചട്ടപ്രകാരവും 1964 ഭൂപതിവ് ചട്ടപ്രകാരവും മുരിക്കാശ്ശേരി ഭൂപതിവ് ഓഫിസിന് കീഴില്‍ 516, കട്ടപ്പന എല്‍.എ ഓഫീസിന് കീഴില്‍ 1277, നെടുങ്കണ്ടത്ത് എല്‍.എ ഓഫീസിന് കീഴില്‍ 1610, കരിമണ്ണൂരില്‍ 145, രാജകുമാരിയില്‍ 158, ഇടുക്കിയില്‍ 650, പീരുമേട്ടില്‍ 1039 പട്ടയങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. തൊടുപുഴ താലൂക്കില്‍ 48, ഇടുക്കി താലൂക്കില്‍ 19, ദേവികുളം താലൂക്കില്‍ എട്ട് ഹൈറേഞ്ച് കോളനൈസേഷന്‍ നിയമപ്രകാരമുള്ള 20 പട്ടയങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്.
2010 വരെ സ്വീകരിച്ച അപേക്ഷകളില്‍ വിവിധ തലങ്ങളില്‍ പരിശോധന നടത്തിയവയും നേരത്തെ നിരാകരിക്കപ്പെട്ട അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തിയും കൊടുക്കാന്‍ കഴിയുന്ന പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ജില്ലയില്‍ 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച 25384.59 ഹെക്ടറില്‍ ഇന്നു നല്‍കുന്ന 617.5537 ഹെക്ടര്‍ ഉള്‍പ്പെടെ 14682.5494 ഹെക്ടറിലാണ് ഇതുവരെ പട്ടയങ്ങള്‍ നല്‍കിയത്.
ജില്ലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റ് 22ന് റവന്യൂമന്ത്രി ജില്ലയിലെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ മുതലാണ് റവന്യൂ, സര്‍വ്വെ വകുപ്പുകള്‍ പട്ടയ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്. പുരോഗതി അവലോകനം ചെയ്യുന്നതിന് ഡിസംബര്‍ 15നും റവന്യൂമന്ത്രി ജില്ലയിലെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
തുടര്‍ന്ന് ഈ വര്‍ഷം ജനുവരി ഏഴിനും മാര്‍ച്ച് 27നും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലും പട്ടയനടപടികള്‍ വിലയിരുത്തുകയും പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമമാക്കുകയും ചെയ്തു. ഏഴ് ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസുകളിലായി 195 റവന്യൂ ജീവനക്കാരും 93 സര്‍വ്വെ ജീവനക്കാരുമായാണ് പട്ടയവിതരണ നടപടികള്‍ക്കായി പ്രവര്‍ത്തനം നടന്നത്. ഇന്ന് നടക്കുന്ന പട്ടയമേളക്ക് ശേഷം പുതിയ അപേക്ഷകള്‍ ക്ഷണിച്ച് ജില്ലയില്‍ ഇനിയും പട്ടയം ലഭിക്കാത്ത അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. 1993ലെ പ്രത്യേക ഭൂമിപതിവ് ചട്ടപ്രകാരം ഇനി 10680.61 ഹെക്ടറിലാണ് പട്ടയം നല്‍കാന്‍ ശേഷിക്കുന്നത്.
ഉദ്ഘാടന യോഗത്തില്‍ വൈദ്യുതിമന്ത്രി എം.എം മണി, വനംവകുപ്പ് മന്ത്രി കെ. രാജു, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഗതാഗത മന്ത്രി തോമസ് ചാണ്ടി, തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോയ്‌സ് ജോര്‍ജ്ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, എസ്. രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്. ആര്‍.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗ്ഗീസ്, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍, ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്. രാജന്‍, രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളായ കെ.കെ. ജയചന്ദ്രന്‍, കെ.കെ. ശിവരാമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ബിനു ജെ. കൈമള്‍, എം.ജെ. ജേക്കബ്, ടി.സി. ജോസഫ്, കെ.എം. എ. ഷുക്കൂര്‍, അനില്‍ കൂവപ്ലാക്കല്‍, അനൂപ് ഫ്രാന്‍സിസ്, പി.കെ. വിനോദ്, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, പി.കെ. ജയന്‍, തോമസ് ജോസഫ്, മാര്‍ട്ടിന്‍ മാണി, നോബിള്‍ ജോസഫ്, ജോണി ചെറുപറമ്പില്‍, ബി.ഡി. പ്രശാന്ത്, കെ.കെ. ബാബു, അഡ്വ. കെ.എം. തോമസ് എന്നിവര്‍ സംസാരിക്കും. ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പട്ടയം വാങ്ങാനെത്തുന്നവര്‍ക്ക് വാഹന സൗകര്യം
കട്ടപ്പന:  ഇന്ന് നടക്കുന്ന പട്ടയമേളയില്‍  പട്ടയം വാങ്ങാനെത്തുന്നവര്‍ക്കായി വിവിധ എല്‍.എ ഓഫിസുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തി. വള്ളക്കോടുനിന്ന് ഉപ്പുതറ വഴി കട്ടപ്പന. അണക്കരയില്‍ നിന്നും കരുണാപുരത്തുനിന്നും ഉടുമ്പന്‍ചോലയില്‍ നിന്നും ചെമ്മണ്ണാര്‍ നിന്നും നെടുങ്കണ്ടത്തുനിന്നും പുളിയന്‍മല വഴി ഏഴു ബസുകള്‍. മുരിക്കാശ്ശേരിയില്‍ നിന്നും കട്ടപ്പനയിലേക്ക് ഒരു ബസ്. വണ്ണപ്പുറത്തു നിന്നും ഉടുമ്പന്നൂര്‍ നിന്നും കട്ടപ്പനയ്ക്ക് ഒരു ബസ്. വാഴത്തോപ്പ്, കരിമ്പന്‍, കഞ്ഞിക്കുഴി, മുളകുവള്ളി, കുളമാവ്, തങ്കമണി എന്നിവിടങ്ങളില്‍ നിന്ന് കട്ടപ്പനയ്ക്ക് നാല് ബസുകള്‍. രാജാക്കാട് നിന്നും ഇരട്ടയാറില്‍ നിന്നും  രണ്ട്  ബസുകള്‍ വീതം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പട്ടയമേള ബഹിഷ്‌കരിക്കും: യു.ഡി.എഫ്

തൊടുപുഴ: ഇന്ന് കട്ടപ്പനയില്‍ നടക്കുന്ന പട്ടയമേള ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകനും കണ്‍വീനര്‍ ടി.എം സലീമും പറഞ്ഞു.  പട്ടയത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഒരാള്‍ക്കു പോലും പട്ടയം നല്‍കിയിട്ടില്ല. ഇത് കടുത്ത ജനവഞ്ചനയും വാഗ്ദാന ലംഘനവുമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 43,699 പേര്‍ക്ക് പട്ടയം നല്‍കുകയുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിവച്ച അപേക്ഷകര്‍ക്കു മാത്രമാണ്  ഇന്ന്  പട്ടയം നല്‍കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പട്ടയത്തിനായുള്ള ഒരു അപേക്ഷയില്‍ പോലും മേല്‍ നടപടികള്‍ കൈക്കൊണ്ടിട്ടില്ല.
പത്തു ചെയിന്‍ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കുന്നതിന് യു ഡി എഫ് സര്‍ക്കാര്‍ തുടങ്ങി വച്ച നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ജില്ലയിലെ ഭൂമിപതിവ് ഓഫിസുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നിഷേധിച്ച എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളോട് കൊടിയ വഞ്ചനയാണ് കാണിച്ചത്. പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ പ്രതിഷേധിച്ചാണ് പട്ടയമേള ബഹിഷ്‌കരിക്കുവാന്‍ യു.ഡി.എഫ് നിര്‍ബന്ധിതമായതെന്ന് നേതാക്കള്‍ പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago