HOME
DETAILS
MAL
സഊദി ദേശീയ ദിനാവധി നീട്ടികൊണ്ട് രാജാവിന്റെ ഉത്തരവ്
backup
September 23 2018 | 11:09 AM
ജിദ്ദ: സഊദി ദേശീയ ദിനാവധി നീട്ടിക്കൊണ്ട് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ഉത്തരവിറക്കി. ഒരു ദിവസത്തേക്ക് കൂടിയാണു അവധി നീട്ടിയത്. ഇത് പ്രകാരം സെപ്തംബര്‍ 23 ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി സെപ്തംബര്‍ 24 തിങ്കളാഴ്ച കൂടി ലഭിക്കും. ദേശീയദിനത്തിന്റെ ആഘോഷത്തിമര്‍പ്പിലാണ് രാജ്യമെങ്ങും. തെരുവുകളും കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഹരിത പതാകകളാലും തോരണങ്ങളാലും സ്റ്റിക്കറുകളാലും അലംകൃതമാണ്.
കെട്ടിടങ്ങളുടെ മുന്‍വശങ്ങളിലും റോഡുകളിലെ ബില്‍ബോര്‍ഡുകളിലും ഭരണാധികാരികളുടെ ഫോട്ടോകള്‍ ഉയര്‍ത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് വിവിധ രീതികളിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."