തദ്ദേശ തെരഞ്ഞെടുപ്പ്: അഴിമതിയും കുറ്റങ്ങളും തടയാന്‍ നിര്‍ദേശം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഴിമതി, കുറ്റങ്ങള്‍ എന്നിവ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി.
അനുവദനീയമല്ല
മതപരമോ വംശീയമോ ജാതീയമോ സാമുദായികമോ ഭാഷാപരമോ ആയ വിദ്വേഷ പരാമര്‍ശങ്ങള്‍
ദൈവങ്ങളുടെയോ ആരാധനാ മൂര്‍ത്തികളുടെയോ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഡയറി, കലണ്ടര്‍, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യല്‍
ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് ദൈവികമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി വോട്ട് തേടുകയോ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ചെയ്യല്‍
രാഷ്ട്രിയ പര്‍ട്ടികളുടെയോ സ്ഥാനാര്‍ഥികളുടെയോ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ തടയല്‍
വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂര്‍ കാലയളവില്‍ പൊതുയോഗങ്ങള്‍ നടത്തുക
സര്‍ക്കാര്‍ ജീവനക്കാരോ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരോ സ്ഥാനാര്‍ഥികള്‍ക്കോ ഏജന്റുമാര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കല്‍
തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കല്‍
വോട്ടെടുപ്പ് ദിവസം പോളിങ് സ്‌റ്റേഷനില്‍ വച്ചോ, പരിസര പ്രദേശങ്ങളിലോ വോട്ട് പിടിക്കുകയോ പ്രചാരണം നടത്തുകയോ ചെയ്യുക
വോട്ട് ചെയ്യാനെത്തുന്നവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍
നിയമവിരുദ്ധമായി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയോ, വോട്ട് ചെയ്യാന്‍ പോകുന്നതിന് തടസം നില്‍ക്കുകയോ ചെയ്യുക
നാമനിദേശ പത്രികകള്‍, പോസ്റ്റല്‍ ബാലറ്റുകള്‍, വോട്ടിങ് യന്ത്രങ്ങള്‍ എന്നിവ വിരൂപമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുക
വോട്ടര്‍മാരെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതില്‍ സ്വാധീനിക്കുകയോ, ഒന്നില്‍കൂടുതല്‍ തവണ വോട്ട് രേഖപ്പെടുത്തുകയോ ആള്‍മാറാട്ടം നടത്തുകയോ ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."